ചെറിയ ബുദ്ധിമുട്ടുകള്‍ക്ക് ഉടന്‍ പാരസെറ്റമോളിനെ ആശ്രയിക്കരുത്, ഇതാണ് കാരണം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 9 മെയ് 2024 (09:57 IST)
ഇപ്പോള്‍ എല്ലാവീടുകളിലും ആര്‍ക്കെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നുതോന്നിയാല്‍ ഉടന്‍ ഉപയോഗിക്കാന്‍ സുലഭമായി സൂക്ഷിക്കുന്ന മരുന്നാണ് പാരസെറ്റമോള്‍. ചുമ, ജലദോഷം, കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍, പനി എന്നിവയ്‌ക്കെല്ലാം പാരസെറ്റമോള്‍ കഴിക്കാറുണ്ട്. എന്നാലിപ്പോള്‍ പാരസെറ്റമോളിന്റെ കുറഞ്ഞ അളവിലുള്ള ഉപയോഗം പോലും ഹൃദയത്തെ കേടുവരുത്തുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. എലികളില്‍ ഹൃദയ കലകളിലെ പ്രോട്ടീനുകളില്‍ മാറ്റം വരുത്തിയതായാണ് അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കന്‍ ഫിസിയോളജിയിലാണ് പഠനം വന്നത്. പഠനം നടത്തി എഴാം ദിവസം തന്നെ എലികളില്‍ ഇത്തരത്തിലുള്ള വ്യത്യാസം കണ്ടെത്തി. 
 
ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന കണ്ടെത്തലില്‍ പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള 14 കോമ്പിനേഷന്‍ മരുന്നുകള്‍ നിരോധിച്ചിരുന്നു. പൊതുവേ വേദനാ സംഹാരിയെന്നറിയപ്പെടുന്ന പാരസെറ്റമോള്‍ കരളിനെ തകരാറിലാക്കുകയും ഉയര്‍ന്ന ഡോസിന്റെ ഉപയോഗം രക്തസമ്മര്‍ദ്ദം കൂട്ടുകയും ചെയ്യുമെന്ന് വിവിധ പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article