ഇരുന്ന് ജോലി ചെയ്യുമ്പോള്‍ കഴുത്ത് വേദനയോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 21 ഓഗസ്റ്റ് 2023 (14:58 IST)
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് നടക്കുക. കൂടാതെ ഇരുന്നുകൊണ്ട് തന്നെ കഴുത്തിന് ലഘുവ്യായാമങ്ങള്‍ നല്‍കാം. ഇരിക്കുമ്പോള്‍ വളഞ്ഞിരിക്കാതെ നട്ടെല്ല് നിവര്‍ത്തി ഇരിക്കാന്‍ ശീലിക്കുക. വളഞ്ഞ് ഇരിക്കാന്‍ സാധ്യതയുള്ള കസേരയിലാണ് നിങ്ങള്‍ ഇരിക്കുന്നത് എങ്കില്‍ പുറം ഭാഗത്ത് സപ്പോര്‍ട്ട് നല്‍കാന്‍ കുഷ്യന്‍ ഉപയോഗിക്കാവുന്നതാണ്.
 
ഉറങ്ങാന്‍ നേരം വലിയ തലയനയ്ക്ക് പകരം ഉയരം കുറഞ്ഞ തലയണ ഉപയോഗിക്കാം. കഴുത്ത് വേദനയുള്ളവര്‍ തലയണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അത് പോലെ തന്നെ കിടക്കുമ്പോള്‍ താഴ്ന്ന പോകുന്ന കിടക്കകളും ഒഴിവാക്കണം. കിടന്നുകൊണ്ട് ടിവി, കമ്പ്യൂട്ടര്‍, ഫോണ്‍ തുടങ്ങിവയ ഉപയോഗിക്കാതിരിക്കുക. കിടന്നുകൊണ്ടുള്ള വായനാശീലവും വേണ്ട.

അനുബന്ധ വാര്‍ത്തകള്‍

Next Article