അധികം മസാല ചേര്‍ത്ത ഭക്ഷണങ്ങള്‍ വയറിനു നല്ലതല്ല !

രേണുക വേണു

ബുധന്‍, 29 മെയ് 2024 (18:37 IST)
നോണ്‍ വെജ് വിഭവങ്ങളില്‍ രുചി വര്‍ധിക്കാന്‍ വേണ്ടി ചേര്‍ക്കുന്നതാണ് ഗരം മസാല. എന്നാല്‍ അമിതമായി ഗരം മസാല ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നന്നല്ല. ഗരം മസാലയുടെ അമിതമായ ഉപയോഗം ശരീരത്തില്‍ ചൂട് വര്‍ധിപ്പിക്കുന്നു. ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ക്ക് വരെ കാരണമായേക്കാം. എന്ത് ഭക്ഷണ സാധനം കുക്ക് ചെയ്യുമ്പോഴും ഏറ്റവും അവസാനമായിരിക്കണം ഗരം മസാല ചേര്‍ക്കേണ്ടത്. 
 
ഗരം മസാല അമിതമായി ചേര്‍ക്കുന്നത് എരിവ് കൂടാന്‍ കാരണമായേക്കും. അള്‍സര്‍, അസിഡിറ്റി പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമാകും. മസാലയുടെ അളവ് കൂടും തോറും ദഹിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരും. ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഗരം മസാലയുടെ ഉപയോഗം നിയന്ത്രിക്കണം. കുട്ടികള്‍ക്ക് അമിതമായി ഗരം മസാല ചേര്‍ത്ത ഭക്ഷണം കൊടുത്ത് ശീലിപ്പിക്കരുത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍