ഐസ് കഴിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

Webdunia
ബുധന്‍, 4 ജൂലൈ 2018 (14:22 IST)
ഐസ് ചുമ്മാ കഴിക്കുന്ന ശീലം ചില ആളുകൾക്കുണ്ട്. അത് ആരോഗ്യത്തിന് എത്രമാത്രം ദോഷം ചെയ്യുന്ന ശീലമാണെന്ന് അവർക്കറിയില്ല. വെറുതെ ഐസ് കഷ്ണങ്ങള്‍ കഴിക്കുന്നതിനെ ഒരുതരം ഈറ്റിങ് ഡിസോർഡറായാണ് വൈദ്യശാസ്ത്രം കണക്കാക്കുന്നത്. 
 
ഐസ് കഴിക്കുന്നതുകൊണ്ടുള്ള പ്രധാന പ്രശ്‌നം നമ്മുടെ പല്ലിന് തന്നെയാണ്. പല്ലിലെ ഇനാമല്‍ നഷ്ടമാകാന്‍ ഏറ്റവുമധികം സാധ്യതയുള്ളത് ഐസ് കഴിക്കുമ്പോഴാണ്. ഒപ്പം ഇത് മോണയില്‍ അണുബാധയും ഉണ്ടാക്കും. ഐസ് കഴിക്കുന്നവര്‍ക്ക് വിളര്‍ച്ച അല്ലെങ്കില്‍ അനീമിയയുടെ സാധ്യതയും കൂടുതലായിരിക്കും
 
ഐസ് കഴിച്ചാൽ പല്ലില്‍ പുളിപ്പ് അനുഭവപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ചിലപ്പോള്‍ വിള്ളല്‍ വീഴാനും പല്ല് പൊട്ടിപ്പോകാനും കാരണമാകും. വായിലോ നാക്കിലോ  മുറിവുകള്‍ ഉണ്ടായാല്‍ ഐസ് വെയ്ക്കുന്ന ശീലവും ചിലര്‍ക്കുണ്ട്. ഇത് സത്യത്തില്‍ വലിയ ഗുണമൊന്നും നല്‍കില്ല. തല്‍ക്കാലം ആശ്വാസം ലഭിക്കും എന്നല്ലാതെ ഇതൊരു ചികിത്സ അല്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article