ദിവസവും പാട്ടുകേള്‍ക്കുന്ന ശീലം ഉണ്ടോ, നിരവധി ആരോഗ്യ ഗുണങ്ങള്‍!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 16 ജൂലൈ 2024 (12:21 IST)
ശാരീരികവും മാനസികവുമായ നിരവധി ആരോഗ്യ ഗുണങ്ങള്‍ സംഗീതത്തിനുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഹൃദയത്തിന്റെ ആരോഗ്യം. പാട്ടുകേള്‍ക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നും ഹൃദയമിടിപ്പ് കുറക്കുമെന്നും പഠനങ്ങള്‍ പറയുന്നു. കൂടാതെ സമ്മര്‍ദ്ദ ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവും കുറയ്ക്കും. അതേസമയം ഹാപ്പി ഹോര്‍മോണായ സെറോടോണിന്റെ അളവ് രക്തത്തില്‍ കൂട്ടുകയും ചെയ്യും. 
 
മ്യൂസിക് തലച്ചോറില്‍ ഡോപമിന്റെ അളവ് കൂട്ടുന്നു. ഇത് ഉത്കണ്ഠയും വിഷാദവും കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിനുണ്ടാകുന്ന വേദനകള്‍ കുറയ്ക്കാനും സംഗീതത്തിന് കഴിവുണ്ട്. കൂടാതെ സംഗീതത്തിന് ക്രിയേറ്റിവിറ്റി കൂട്ടാനും പ്രൊഡക്റ്റിവിറ്റി കൂട്ടാനുമുള്ള കഴിവുണ്ട്. ഇത് നെഗറ്റീവ് മനോഭാവത്തെ മാറ്റുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article