ശാരീരികവും മാനസികവുമായ നിരവധി ആരോഗ്യ ഗുണങ്ങള്‍ സംഗീതത്തിനുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഹൃദയത്തിന്റെ ആരോഗ്യം. പാട്ടുകേള്‍ക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നും ഹൃദയമിടിപ്പ് കുറക്കുമെന്നും പഠനങ്ങള്‍ പറയുന്നു. കൂടാതെ സമ്മര്‍ദ്ദ ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവും കുറയ്ക്കും. അതേസമയം ഹാപ്പി ഹോര്‍മോണായ സെറോടോണിന്റെ അളവ് രക്തത്തില്‍ കൂട്ടുകയും ചെയ്യും.