എല്ലുകളുടെ ബലം കൂട്ടാന്‍ ദിവസവും ഒരു ഗ്ലാസ് പാല്‍ !

Webdunia
വ്യാഴം, 13 ജൂണ്‍ 2019 (16:07 IST)
ബലമുള്ള എല്ലുകള്‍ക്ക് നമ്മുടെ ശരീരത്തിന് കാല്‍‌സ്യം ആവശ്യമാണ്. നമ്മുടെ ഞരമ്പുകളുടെയും മസിലുകളുടെയും ശരിയായ പ്രവര്‍ത്തനത്തിനും കാത്സ്യം ധാരാളം വേണം. പാല്‍ കുടിക്കുന്നത് ശീലമാക്കിയാല്‍ ശരീരത്തിന് ആവശ്യമുള്ള കാത്സ്യം അതില്‍ നിന്ന് കിട്ടും.
 
വളരെ സുലഭമായി ലഭിക്കും എന്നതുകൊണ്ടുതന്നെ ആര്‍ക്കും ദിവസേന തങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പാല്‍. പെട്ടെന്ന് ദഹിക്കുന്നതുകൊണ്ട് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാവുന്നുമില്ല. നിറയെ കാത്സ്യമുള്ള ആഹാരപദാര്‍ത്ഥങ്ങളില്‍ ഒന്നാം സ്ഥാനം പാലിനുതന്നെയാണ്.
 
ഒരു കപ്പ് പാലില്‍ 250 എംജി കാത്സ്യം അടങ്ങിയിരിക്കുന്നു. ഇത് നമ്മുടെ ശരീരത്തിന്‍റെ ഊര്‍ജ്ജം നിലനിര്‍ത്താനാവശ്യമായ കാത്സ്യത്തിന്‍റെ ഒരു വലിയ ശതമാനമാണ്. പല്ലുകള്‍ക്ക് ബലം നല്‍കുന്ന വൈറ്റമിന്‍ ഡി തന്നെ കാന്‍സര്‍ പ്രതിരോധത്തിന്‍റെ കാര്യത്തിലും മുന്‍‌പന്തിയില്‍ തന്നെയാണ്. അതുതന്നെയാണ് പാല്‍ കുടിക്കുന്നത് ശീലമാക്കണമെന്ന് പറയാന്‍ കാരണവും.
 
വാതം, വിഷാദരോഗം, അമിത ശരീരഭാരം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും പാല്‍ ഒരു പരിഹാരമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article