കുട്ടികൾ ഉണ്ടാകുന്നില്ലേ? പ്രശ്നം പുരുഷനോ? അറിയാം ഇക്കാര്യങ്ങൾ

നിഹാരിക കെ.എസ്

ചൊവ്വ, 21 ജനുവരി 2025 (17:00 IST)
കുട്ടികൾ ഇല്ലെങ്കിൽ ജീവിതം അർത്ഥശൂന്യമാണെന്ന് കരുതുന്നവരുണ്ട്. കൃത്യമായ ചികിത്സയിലൂടെ പലപ്പോഴും പലരുടേയും ഇത്തരം പ്രശ്‌നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനുമുൻപ് നിങ്ങൾക്ക് എന്തുകൊണ്ട് കുട്ടികൾ ഉണ്ടാകുന്നില്ല എന്ന കാരണം കണ്ടെത്തണം. കുട്ടികൾ ഇല്ലെങ്കിൽ പൊതുവിൽ പഴി കേൾക്കുന്നത് മൊത്തം സത്രീകളാണ്. അവളുടെ കുറ്റമാണെന്നും, അവൾക്കാണ് കുഴപ്പമെന്നുമാണ് പലരുടെയും ധാരണം. പലർക്കും ഇത് സ്ത്രീയുടേയും പുരുഷന്റേയും പ്രശ്‌നം കൊണ്ട് ഉണ്ടാകാം എന്ന് മനസ്സിലാക്കുന്നില്ല. ഇത്തരം ചിന്തകൾ സമൂഹം വെച്ച് പുലർത്തുന്നത് പല ദാമ്പത്യത്തിലും വിള്ളൽവരെ ഉണ്ടാക്കുന്നുണ്ട്. 
 
പ്രത്യുൽപാദനശേഷിയാണ് പ്രധാന കാരണം. ഇന്നത്തെ കാലത്ത് ജീവിതശൈലിയിലെ മാറ്റം കാരണം പലർക്കും ഇത് കുറവാണ്. സ്ത്രീയും പുരുഷനും നല്ല ആരോഗ്യത്തോടെ ഇരിക്കുകയും നല്ല ആരോഗ്യമുള്ള അണ്ഡവും ബീജവും ഉൽപാദിപ്പിക്കാൻ സാധിച്ചാൽ മാത്രമാണ് ഗർഭധാരണം സാധ്യമാവുകയുള്ളൂ. സ്ത്രീകൾക്ക് നല്ല അണ്ഡമില്ലെങ്കിലും പുരുഷൻ നല്ല ബീജത്തെ ഉൽപാദിപ്പിച്ചില്ലെങ്കിലും പ്രശ്നം തന്നെയാണ്.
 
പുരുഷന്മാരിൽ പ്രത്യുൽപാദന ശേഷി കുറയ്ക്കുന്നതിന് പല കാരണങ്ങൾ ഉണ്ട്. അത് ഓരോ വ്യക്തിയിൽ നിന്നും വ്യത്യസ്തമായിരിക്കും കാരണങ്ങൾ. ഇത്തരത്തിൽ പുരുഷന്മാരിൽ കണ്ടെത്തിയിട്ടുള്ള പ്രധാന കാരണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
 
* പുരുഷന്മാരുടെ വൃഷണത്തിൽ വേദന ഉണ്ടായാൽ പ്രത്യുൽപാദന ശേഷിയെ ബാധിക്കും
 
* ബീജം ഉൽപാദിപ്പിക്കാനുള്ള ബുദ്ധിമുട്ട് 
 
* മൈഗ്രേയ്ൻ 
 
* ലൈംഗിക താൽപ്പര്യം ഇല്ലാത്തത്  
 
* വിഷാദ രോഗം 
 
* കുറഞ്ഞ ബീജങ്ങളുടെ എണ്ണം
 
* പ്രമേഹം 
 
* 40 വയസോ അതിൽ കൂടുതലോ പ്രായമായവർ 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍