ആൾക്കൂട്ടത്തിനിടയിൽ നിന്നും കൊതുക് നിങ്ങളെ മാത്രം കടിക്കുന്നു എന്ന് തോന്നുന്നുണ്ടോ?

നിഹാരിക കെ എസ്
വെള്ളി, 4 ഒക്‌ടോബര്‍ 2024 (15:16 IST)
mosquito
കൊതുക് നിങ്ങളെ മാത്രം കടിക്കുന്നു എന്ന് തോന്നാറുണ്ടോ? ആ തോന്നൽ വെറുമൊരു തോന്നൽ ആയിരിക്കില്ല. അങ്ങനെ സംഭവിക്കാറുണ്ട് എന്നാണ് പറയാറ്. അതിന് കാരണവുമുണ്ട്, ഒരുപക്ഷെ വിചിത്രമെന്ന തോന്നിക്കുന്ന ചില കാരണങ്ങൾ. മറ്റുള്ളവരെ വിട്ട് നിങ്ങളെ മാത്രം മിക്കപ്പോഴും കൊതുകുകൾ ലക്ഷ്യമിടുന്നുണ്ടെങ്കിൽ അതിന് ചില കാരണങ്ങളുണ്ട്. അതെന്തൊക്കെയെന്ന് നോക്കാം.
 
ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറം:
 
ഇരുണ്ട വസ്ത്രങ്ങളാണ് ധരിക്കുന്നതെങ്കിൽ, കൊതുകുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. കൊതുകുകൾക്ക് നിങ്ങളെ എളുപ്പത്തിൽ കണ്ടെത്താൻ ഇരുണ്ട വസ്ത്രങ്ങൾ സഹായിക്കും. ഇളംനിറത്തിലുള്ള വസ്ത്രങ്ങളാണെങ്കിൽ കൊതുക് ആകർഷിക്കപ്പെടില്ല.
 
ഗർഭം:
 
ഗർഭിണികളായ സ്ത്രീകളെ കൂടുതൽ ആക്രമിക്കും. ഗർഭാവസ്ഥയിൽ, മെറ്റാബോളിക് നിരക്ക് കൂടുന്നത് മൂലം സ്വതന്ത്രമാക്കപ്പെടുന്ന കാർബൺഡയോക്സൈഡിന്റെ അളവ് വർദ്ധിക്കുന്നതിനൊപ്പം ശരീരത്തിന്റെ ചൂട് അല്പം കൂടുകയും ചെയ്യുന്നത് കൊതുകുകളെ ആകർഷിക്കാൻ കാരണമാകുന്നു.
 
ഗന്ധം: 
 
കാഴ്ച കഴിഞ്ഞാൽ പിന്നെ ഗന്ധമായിരിക്കും കൊതുകുകൾ നിങ്ങളെ ലക്ഷ്യമിടുന്നതിനുള്ള കാരണം. നിശ്വാസത്തിലൂടെ പുറത്തുവിടുന്ന കാർബൺഡയോക്സൈഡിന്റെ അളവ് കൊതുകുകൾ ആകർഷിക്കപ്പെടാനുള്ള ഒരു ഘടകമാണ്.
 
രക്തഗ്രൂപ്പ്:
 
നിങ്ങളുടെ രക്തഗ്രൂപ്പ് 'ഒ' ആണെങ്കിൽ കൊതുകുകൾ ആകർഷിക്കപ്പെടാനുള്ള സാധ്യത 'എ', 'എബി' അല്ലെങ്കിൽ 'ബി' ഗ്രൂപ്പിൽ ഉള്ളവരെക്കാൾ അധികമായിരിക്കും എന്നാണ് പറയുന്നത്. രക്ത ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കപ്പെടുന്ന ഒരു രാസ സ്രവമായിരിക്കാം ഇതിനു കാരണമാകുന്നതെന്ന് ജപ്പാനിൽ നിന്ന് പുറത്തുവന്ന ഒരു പഠനത്തിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article