സൗഹൃദങ്ങള്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. ചില ആളുകളുമായുള്ള സൗഹൃദങ്ങള്‍ ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കുമ്പോള്‍ മറ്റു ചിലതിന് ദിവസങ്ങളുടേയോ അല്ലെങ്കില്‍ മാസങ്ങളുടേയോ ആയുസ്സ് മാത്രമേ ഉണ്ടാകാറുള്ളൂ. വളരെ നിസാരമായ കാര്യങ്ങളുടെ പേരില്‍ ചില സൗഹൃദങ്ങള്‍ തല്ലിപ്പിരിയുമ്പോള്‍ മറ്റു ചിലത് എത്ര തന്നെ പ്രതിബന്ധങ്ങളുണ്ടാലും സുഗമമായി മുന്നോട്ട് പോവുക തന്നെ ചെയ്യും.
സമാന ചിന്താഗതിയുള്ള ആളുകള്‍ തമ്മിലുള്ള സൗഹൃദങ്ങളാണ് സാധാരണയായി ആജീവനാന്ത കാലം നിലനില്‍ക്കുക. ഒരു സുഹൃത്തിനെ തെരെഞ്ഞെടുക്കുന്ന കാര്യത്തില്‍ പലരും പല മാനദണ്ഡങ്ങളാണ് പുലര്‍ത്തുക. എന്നാല്‍ ഒരു ഉത്തമ സുഹൃത്തിനെ തെരെഞ്ഞെടുക്കാന്‍ ജ്യോതിഷവും നമ്മെ സഹായിക്കും. ഒരാളുടെ ജനന തിയ്യതിയിലൂടെ അയാള്‍ തനിക്കു പറ്റിയ സുഹൃത്താണോയെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്ന് ജ്യോതിഷം പറയുന്നു.
മേടം രാശിയില്‍ ജനിച്ചവര്‍(മാര്‍ച്ച് 21-ഏപ്രില്‍ 19):
ഈ രാശിക്കാരെ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണെന്നാണ് ജ്യോതിഷം പറയുന്നത്. തങ്ങളുടെ സുഹൃത്തുക്കളുടെ മോശം ചിത്രങ്ങളും മറ്റുമെല്ലാം ഫേസ്ബുക്കിലും മറ്റുള്ള സമൂഹമാധ്യങ്ങളിലും പോസ്റ്റ് ചെയ്യുന്നതില്‍ ഇവര്‍ ആനന്ദം കണ്ടെത്തും. എന്നാല്‍ ഇതേ കാര്യങ്ങള്‍ മറ്റാരെങ്കിലുമാണ് ചെയ്യുന്നതെങ്കില്‍ അവരോട് ഈ രാശിക്കാര്‍ കുപിതരാകുമെന്നും ജ്യോതിഷം പറയുന്നു.
ഇടവരാശി (ഏപ്രില്‍ 20-മെയ് 20):
ഇടവ രാശിയില്‍ ജനിച്ചവരാണ് നിങ്ങളുടെ സുഹൃത്തുക്കളെങ്കില്‍ എല്ലായ്പ്പോളും നല്ല ചിരിക്കു വകയുണ്ടാവുമെന്നാണ് പറയുന്നത്. ഇടയ്ക്കിടെ തമാശ പറയുന്നവരും തമാശ ഇഷ്ടമുള്ളവരുമായിരിക്കും ഇക്കൂട്ടര്‍. തങ്ങളുടെ മുഖം കണ്ണാടിയില്‍ നോക്കി തനിക്ക് എന്തെല്ലാം കുറവുകളാണുള്ളതെന്ന് കണ്ടുപിടിക്കാന്‍ ഇവര്‍ ഏറെ സമയം ചെലവിടുമെന്നും പറയുന്നു.
മിഥുനം രാശി (മെയ് 21- ജൂണ്‍ 20):
ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞോ, അല്ലെങ്കില്‍ ചെയ്‌തോ മറ്റുള്ളവരെ ഞെട്ടിക്കുകയെന്നതാണ് ഈ രാശിക്കാരുടെ പ്രധാന ഹോബി. എന്നാല്‍ ഇവര്‍ വലിയ കുഴപ്പക്കാരാകുകയുമില്ല. ചില സമയങ്ങളില്‍ ഈ രാശിക്കാര്‍ നമ്മളെ സ്‌നേഹിച്ചു കൊല്ലും. അതായത് രണ്ടു വ്യത്യസ്ത വ്യക്തിത്വങ്ങള്‍ ഉള്ളവരാണ് ഈ രാശിക്കാരെന്നാണ് ചുരുക്കം.
കര്‍ക്കടക രാശി (ജൂണ്‍ 21- ജൂലൈ 22):
വളരെ പെട്ടെന്നു വികാരത്തിന് വശംവദരാവുന്നവരായിരിക്കും ഈ രാശിയില്‍ ജനിച്ചവര്‍. തനിക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും കാര്യങ്ങള്‍ പറയുകയാണെങ്കില്‍ അവരുമായുള്ള ബന്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കാനും ഇവര്‍ക്കു ഒരു മടിയുമുണ്ടാവില്ല. കര്‍ക്കടം രാശിയില്‍ പെട്ടവരാണ് സുഹൃത്തുക്കളെങ്കില്‍ ഒന്നു സൂക്ഷിച്ച് പെരുമാറുന്നതായിരിക്കും നല്ലതെന്ന് ചുരുക്കം.
ചിങ്ങം രാശി (ജൂലൈ 23-ഓഗസ്റ്റ് 22):
എല്ലാ സമയത്തും ശ്രദ്ധിക്കപ്പെടമെന്ന ആഗ്രഹമുള്ളവരായിരിക്കും ചിങ്ങം രാശിക്കാര്‍. വളരെ സ്വാര്‍ഥരായിരിക്കും ഇവര്‍. താന്‍ മാത്രമാണ് നിന്റെ ഏറ്റവും നല്ല സുഹൃത്തെന്ന് കരുതുന്നവരാണ് ഇക്കൂട്ടര്‍. എന്നാല്‍ സത്യത്തില്‍ സ്വന്തം സുഹൃത്തിന്റെ ജന്‍മദിനം പോലും അവര്‍ക്ക് ഓര്‍മയുണ്ടാകില്ലെന്നതാണ് ഏറെ രസകരം. അതുകൊണ്ടുതന്നെ ഈ രാശിയില്‍ ജനിച്ചവരെ പൂര്‍ണമായി വിശ്വസിക്കുന്നത് അത്ര നല്ലതല്ല.
കന്നി രാശി (ഓഗസ്റ്റ് 23-സപ്തംബര്‍ 22):
ഒരു പ്രത്യേക സ്വഭാവത്തിനുടമകളായിരിക്കും ഈ രാശിയില്‍ ജനിച്ചവര്‍. അവരുടെ വീട്ടില്‍ പോയി അവിടുത്തെ വൈഫൈ പാസ് വേര്‍ഡ് തരുമോയെന്ന് ചോദിച്ചാല്‍പ്പോലും അവര്‍ അതു തരാന്‍ തയ്യാറാകില്ല. ഒരുപാടു നേരം പലതും പ്ലാന്‍ ചെയ്യുന്നതു പോലെ ചിന്തിച്ചിരിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍. എന്നാല്‍ ഇവര്‍ എന്താണ് ചിന്തിച്ചു കൂട്ടുന്നതെന്ന കാര്യം ചോദിച്ചാല്‍ അവര്‍ക്കു തന്നെ ഉത്തരമുണ്ടാവില്ല.
തുലാം രാശി (സപ്തംബര്‍ 23-ഒക്ടോബര്‍ 22):
വളരെ അലസരായിരിക്കും ഈ രാശിക്കാര്‍. ഒരു ദിവസം മുഴുവന്‍ വസ്ത്രം പോലും മാറാതെ സിനിമ കണ്ടു കൊണ്ടിരിക്കാന്‍ ഇവര്‍ക്ക് ഒട്ടും മടിയുണ്ടാവില്ല. സുഹൃത്തുക്കളുമായി വളരെ നല്ല ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റമോ സുഹുത്തുക്കളുമായി ഒരു തരത്തിലുള്ള തര്‍ക്കമോ തുലാം രാശിക്കാര്‍ ഇഷ്ടപ്പെടില്ല.
വൃശ്ചിക രാശി (ഒക്ടോബര്‍ 23- നവംബര്‍ 21):
ഏറ്റവും മോശം രാശിക്കാരാണ് ഇക്കൂട്ടര്‍. ഇവരുമായുണ്ടാക്കുന്ന ബന്ധം അധികകാലം നിലനില്‍ക്കില്ല. എന്തെന്നാല്‍ ഏതു ബന്ധവും തകര്‍ക്കാനാണ് ഇവര്‍ ആഗ്രഹിക്കുക. നിങ്ങള്‍ എത്രതന്നെ അപേക്ഷിച്ചാലും അവരുടെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും കഴിയില്ല.
ധനു രാശി (നവംബര്‍ 22- ഡിസംബര്‍ 21):
പൊതുവെ തമാശക്കാരായിരിക്കും ഈ രാശിയില്‍ ജനിച്ചവര്‍. നിങ്ങള്‍ ഒരു സ്വമ്മിങ് പൂളിന് അടുത്ത് നിന്നു സംസാരിക്കുകയാണെങ്കില്‍ പിറകില്‍ കൂടിയെത്തി നിങ്ങളെ സ്വിമ്മിങ് പൂളിലേക്ക് തള്ളിയിട്ട് ഇവര്‍ ആനന്ദം കണ്ടെത്തും. ഈ രാശിക്കാര്‍ക്കു പണം കൊടുക്കുന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധവേണം. കടം കൊടുക്കുന്ന പണം തിരിച്ചുനല്‍കുന്ന ശീലം ഇവര്‍ക്കില്ല.
മകരം രാശി (ഡിസംബര്‍ 22- ജനുവരി 19):
താന്‍ തിരഞ്ഞെടുത്ത സുഹൃത്തുക്കളുടെ കാര്യത്തില്‍ ഒരിക്കല്‍പ്പോലും നിരാശപ്പെടാത്തവരാണ് മകരം രാശിക്കാര്‍. താന്‍ തന്നെയാണ് കൂടുതല്‍ കേമന്‍ എന്ന് മറ്റുള്ളവരെ കാണിക്കാനുള്ള ശ്രമം ഇവരുടെ ഭാഗത്ത് നിന്ന് സദാസമയവും ഉണ്ടായിരിക്കും. എന്തെങ്കിലും കാര്യത്തില്‍ ഒരു മോശം പെരുമാറ്റം നിങ്ങളില്‍ നിന്നുണ്ടായാല്‍ ഇവര്‍ ഒരിക്കലും ക്ഷമിക്കുകയുമില്ല.
കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18):
ഈ രാശിയില്‍ ജനിച്ചവര്‍ക്ക് മല്‍സരബുദ്ധി കൂടുതലായിരിക്കും. ജയം മാത്രം ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. വല്ലപ്പോഴുമൊക്കെ മറ്റുള്ളവര്‍ വിജയിക്കുന്നതില്‍ ഇക്കൂട്ടര്‍ക്കു വലിയ കുഴപ്പവുമില്ല. മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് താനെന്നു തെളിയിക്കാന്‍ നിരന്തരമായ ശ്രമങ്ങള്‍ എല്ലായ്‌പ്പോഴും ഇവരുടെ ഭാഗത്തു നിന്നുണ്ടാവും.
മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20):
ഈ രാശിക്കാര്‍ക്ക് മോഷണ സ്വഭാവം അല്‍പ്പം കൂടുതലായിരിക്കും. മറ്റൊരാള്‍ പറഞ്ഞ തമാശ പോലും മോഷ്ടിച്ച് തന്റേതെന്ന പേരില്‍ പല സ്ഥലങ്ങളിലും പറഞ്ഞു നടക്കുന്നതില്‍ ഇവര്‍ പ്രത്യേകം ആനന്ദം കണ്ടെത്തും. മനപ്പൂര്‍വ്വം ഒരു സാധനവും ഇവര്‍ മോഷ്ടിക്കാറില്ല. എന്നാല്‍ മോഷ്ടിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇവര്‍ക്ക് എപ്പോഴും ആശയക്കുഴപ്പമുണ്ടാവും. എപ്പോഴും ഭയമുള്ളവരും മറ്റുള്ളവരെ അമിതമായി വിശ്വസിക്കുന്നവരുമായിരിക്കും ഈ രാശിക്കാര്‍.