നിത്യേന പുഷ് അപ്പ് എടുക്കാന്‍ തയ്യാറായിക്കോളൂ... ആയുസ് അല്പ്പം കൂട്ടികിട്ടും !

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2017 (14:43 IST)
ജീവിതശൈലി രോഗങ്ങളും തടിയുമെല്ലാം വില്ലനാകുന്ന സമയത്ത് മാത്രമേ പല ആളുകളും വ്യായാമം ചെയ്യാന്‍ തയ്യാറാകുകയുള്ളൂ. എന്നാല്‍ വ്യായാമം ചെയ്യുമ്പോള്‍ അതില്‍ പുഷ് അപ്പ് ഉള്‍പ്പെടുത്തുന്നവരുടെ എണ്ണം താരതമ്യേന കുറവുമാണ്. എന്നാല്‍ അറിഞ്ഞോളൂ... പുഷ് അപ്പ് എടുക്കുന്നതിലൂടെ ആയുസ് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പുതിയ ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.
 
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ഒരു സര്‍വകലാശാലയിലെ ശാസ്ത്രഞ്ജരാണ് ഇക്കാര്യത്തെക്കുറിച്ച് പഠനം നടത്തിയത്. 80000 പേരില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് പുഷ് അപ്പ് സ്ഥിരമായി ചെയ്യുന്നതിലൂടെ ആയുസ് കൂട്ടുമെന്ന കാര്യം കണ്ടെത്തിയത്. അര്‍ബുദ സാധ്യത കുറയുമെന്നുമാത്രമല്ല, അകാലമരണവും ഇതിലൂടെ കുറയുന്നതായും പഠനം വെളിപ്പെടുത്തുന്നുണ്ട്. 
 
അമേരിക്കയില്‍ പ്രസിദ്ധീകരിച്ച ജേണല്‍ ഓഫ് എപ്പിഡോമോളജിയിലാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട വിവരം റിപ്പോര്‍ട്ട് ചെയ്തത്. ജിമ്മില്‍ പോയാല്‍ മാത്രമേ പുഷ് അപ്പ് എടുക്കാന്‍ പറ്റുകയുള്ളൂ എന്ന ചിന്തയാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ വീട്ടില്‍വെച്ചു തന്നെ പുഷ് അപ്പ് എടുത്താലും സമാനമായ തരത്തിലുള്ള ഗുണമായിരിക്കും ഉണ്ടാവുകയെന്നും ഗവേഷകര്‍ വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article