തുമ്മല്‍ പോലെയുള്ള അലര്‍ജി പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സമയമാണ് മണ്‍സൂണ്‍ കാലം. മഴക്കാലമായതിനാല്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ധിക്കുകയും അതുവഴി ഫംഗസുകളുടെയും ബാക്ടീരിയകളുടെയും പ്രജനനത്തിന് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുകയും ചെയ്യുന്നു. ഇക്കാരണത്താലാണ് മണ്‍സൂണ്‍ കാലത്ത് അലര്‍ജി പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്.
മഴക്കാലത്ത് രാവിലെ എഴുന്നേറ്റാല്‍ ചിലര്‍ തുടര്‍ച്ചയായി തുമ്മുന്നത് കണ്ടിട്ടില്ലേ? അലര്‍ജി പ്രശ്‌നത്തെ തുടര്‍ന്നാണ് ഇത്. മഴക്കാലത്ത് വീടുകള്‍ക്കുള്ളില്‍ ഒരു തരം ഫംഗസ് വളരുന്നുണ്ട്. ഇത് പല തരത്തിലുള്ള അലര്‍ജി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. വീടും പരിസരവും ഇടയ്ക്കിടെ വൃത്തിയാക്കുകയാണ് ആദ്യം വേണ്ടത്. വീട്ടിലെ കര്‍ട്ടനുകള്‍, പരവതാനികള്‍ എന്നിവയില്‍ പൊടിപടലങ്ങള്‍ പറ്റിപ്പിടിച്ചു നില്‍ക്കാന്‍ സാധ്യത കൂടുതലാണ്. കര്‍ട്ടനുകള്‍ ചൂടുവെള്ളത്തില്‍ കഴുകുകയും സൂര്യപ്രകാശമുള്ള സമയത്ത് അവ നന്നായി ഉണക്കുകയും ചെയ്യണം.