തേന്‍ എന്ന ദിവ്യൌഷധം

വ്യാഴം, 23 ജൂലൈ 2015 (10:30 IST)
തേനെന്നു കേള്‍ക്കുമ്പോഴേ അതിന്റെ രുചി അറിഞ്ഞവരുടെ വായില്‍ വെള്ളമൂറും. തേനിന്റെ മധുരത്തിന് പകരം വയ്ക്കാന്‍ ഇന്നേവരെ മറ്റൊന്നിനും സാധിച്ചിട്ടില്ല. എന്നാല്‍ തേന്‍ ഒരി ഔഷധമായാണ് കൂടുതലായും ഉപയോഗിക്കുന്നത്. പ്രകൃതി ദത്തമായ ഏറ്റവും ഉത്തമമായ ഭക്ഷണങ്ങളില്‍ ഒന്നാണ് തേന്‍. ശുദ്ധമായ തേന്‍ ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. വിപണിയില്‍ നിന്ന് ലഭിക്കുന്ന തേന്‍ പലപ്പൊഴും ശുദ്ധമാകണമെന്ന് നിര്‍ബന്ധവുമില്ല.

ശുദ്ധമായ തേന്‍ രോഗസംഹാരിയും ശരീര പോഷണം നല്‍കുന്നവയുമാണ്. അപൂർവ്വ രാസപദാർത്ഥങ്ങളാല്‍ നിർമിതമായ തേൻ ഉപകാരപ്രദമായ ധാരളം ബാക്ടീരിയകളാല്‍ സമ്പുഷ്ടമാണ്. തേനിന്റെ ഗുണഗണങ്ങള്‍ മറ്റുള്ളവരേക്കാള്‍ ഭാരതീയര്‍ വളരെ മുമ്പേ മനസിലാക്കിയിരുന്നു. അതിനാല്‍ തന്നെ നാലായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ തേൻ ആയുർവേദ മരുന്നായി ഭാരതത്തില്‍ ഉപയോഗിച്ചിരുന്നു.

ഇപ്പോളിതാ നിരവധി ഗുണഗണങ്ങള്‍ തേനിന് ഉണ്ടെന്ന് ശാസ്ത്രലോകം പറയുന്നു. തേന്‍ കാന്‍സറിനെ പോലും പ്രതിരോധിക്കുമെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. തേനിൽ അടങ്ങിയിരിക്കുന്ന ഫ്ലെവനോയിഡ്, ആന്റിഓക്സിഡന്റ്സ് എന്നിവ ക്യാൻസറിനെ പ്രതിരോധിക്കുന്നു. ഹൃദ് രോഗങ്ങളെ ത‌ടയാനും തേന്‍ അത്യുത്തമമാണ്.

ഫംഗസ്, ബാക്ടീരിയ എന്നിവയെ തേൻ പ്രതിരോധിക്കുന്നു. തേനീച്ചകള്‍ ഹൈഡ്ര‍ജൻ പെറോക്സൈഡ് ഉണ്ടാക്കുന്ന എൻസൈമുകളെ ഉല്പാദിപ്പിക്കുന്നതിനാലാണ് തേൻ ആന്റി ബാക്ടീരിയയായി പ്രവർത്തിക്കുന്നത്. കായിക താരങ്ങളു‌‌ടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാൻ തേൻ ഉത്തമമാണ്. ശരീരത്തിലെ അന്നജത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ കായികതാരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ തേനിന്റെ ഉപയോഗത്തിലൂടെ സാധിക്കും. ബാക്ടീരയ മൂലം മുണ്ടാകുന്ന ഉദരസംബന്ധ രോഗങ്ങളെ പ്രതിരോധിക്കാനുള്ള തേനിന്റെ കഴിവ് ശാസ്ത്രിയമായി തെളിഞ്ഞിട്ടുണ്ട്.

 തൊണ്ടവേദന,ചുമ എന്നിവയ്ക്കുള്ള ഔഷധമായും തേൻ ഉപയോഗിക്കുന്നുണ്ട്. കു‌ട്ടികള്‍ക്ക് രാത്രിയിൽ ഉണ്ടാകുന്ന ചുമയ്ക്ക് തേൻ നല്ല പ്രതിവിധിയാണ്. രക്തത്തിലെ പഞ്ചസാരയു‌ടെ അളവ് നിയന്ത്രണ വിധേയമാക്കാനും തേനിന് കഴിവുണ്ട്. തേനില്‍ അടങ്ങിയിരിക്കുന്ന ഫ്രക്റ്റോസും ഗ്ലുകോസും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. മൂത്രനാളിയിലുണ്ടാകുന്ന രോഗങ്ങൾ, ആസ്ത്മ, അതിസാരം, തുടങ്ങിയവയ്ക്കും തേന്‍ പ്രതിവിധിയാണ്. ശരീരഭാരം കുറയ്ക്കാനും, കാഴ്ച്ച ശക്തി വർദ്ധിപ്പിക്കാനും തേനിന്റെ‌ ഉപയോഗത്തിലൂടെ സാധിക്കും.

ശരീരത്തിലുണ്ടാകുന്ന പൊള്ളൽ, മുറിവ് എന്നിവ സുഖപ്പെടുത്താനും തേനിന് കഴിവുണ്ട്. തേനിൽ അടങ്ങിയിട്ടുള്ള ആന്റി ബാക്ടിരിയൽ ഘടകങ്ങൾ മുറിവുണക്കാന്‍ അത്യുത്തമമാണ്. തേൻ നല്ലൊരു സൗന്ദര്യ വർധക വസ്തു കൂടിയാണ്. ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ തേനിന്റെ ഉപയോഗത്തിലൂടെ സാധിക്കും. മോയ്സ്ച്ചറൈസറായും തേൻ പ്രവർത്തിക്കും.

വെബ്ദുനിയ വായിക്കുക