നഖത്തിലെ വെള്ള പാടുകൾ എന്തിന്റെ സൂചനയാണ്?

നിഹാരിക കെ.എസ്

ചൊവ്വ, 11 മാര്‍ച്ച് 2025 (10:58 IST)
ആരോഗ്യമുള്ള നഖം എപ്പോഴും അൽപ്പം പിങ്ക് നിറത്തിലായിരിക്കും ഇരിക്കുന്നത്. നിറം, ഘടന, ആകൃതി എന്നിവയിലെ മാറ്റം പോഷകങ്ങളുടെ അപര്യാപ്തതെ ആണ് സൂചിപ്പിക്കുന്നത്. അണുബാധ അല്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങളും ഇത് സൂചിപ്പിക്കുന്നുണ്ട്. ഈ അടയാളങ്ങൾ ഒരു ഫംഗസ് നഖ അണുബാധയുടെ സൂചനയാകാം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു സാധാരണ അവസ്ഥയാണിത്. 
 
പലരുടെയും നഖത്തിൽ വളരെ സാധാരണമായി കണ്ടുവരുന്നതാണിത്. കരൾ, ഹൃദ്രോഗം പോലെ ഉള്ള പ്രശ്നങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. അയണിൻ്റെയും സിങ്കിൻ്റെയും കുറവ് മൂലവും ഇത് സംഭവിക്കാം. വൈറ്റമിൻ ബി12 ൻ്റെ കുറവ് മൂലവും നഖത്തിൽ വെള്ളപ്പാടുകൾ ഉണ്ടാകും. പല തരത്തിലുള്ള രോഗങ്ങളുടെ സൂചനയാണ് മഞ്ഞ നഖം. കരൾ പ്രശ്നങ്ങൾ, പ്രമേഹം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ ഇത് സൂചിപ്പിക്കുന്നു.
 
​ഫംഗസ് അണുബാധയാണ് നഖത്തിലെ നിറ വ്യത്യാസത്തിൻ്റെ പ്രധാന കാരണം. യീസ്റ്റ് ഇൻഫെക്ഷൻ പോലുള്ള പ്രശ്നങ്ങൾ നഖം ഇളകി പോകാനും കാരണമാകാറുണ്ട്. കെരാറ്റിൻ സംരക്ഷണ പാളികൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ നഖങ്ങൾ പൊളിഞ്ഞ് വരുന്നു. സംരക്ഷണമില്ലാതെ ചൂട്, വായു, വെള്ളം, അല്ലെങ്കിൽ തണുത്ത വായു എന്നിവയുമായി സമ്പർക്കം പുലർത്തുന്നത് നഖം ഇങ്ങനെയാകാൻ ഇടയാക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍