ജലാംശം, മസാജ്, ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തൽ എന്നിവയുൾപ്പെടെയുള്ള വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ കാലിലെ വീക്കം കുറയ്ക്കാൻ നിങ്ങൾക്ക് സഹായിക്കാനാകും. അടിസ്ഥാന കാരണം എന്താണെന്ന് അറിഞ്ഞിട്ട് വേണം പരിഹാരം. കാലുകളിലോ കണങ്കാലുകളിലോ വേദനയില്ലാത്ത വീക്കം സാധാരണമാണ്. വിവിധ കാരണങ്ങളാൽ ഇതുണ്ടാകാം.
നിങ്ങളുടെ കാൽ വളരെ നേരം ഒരേ പൊസിഷനിൽ വെയ്ക്കുന്നത്. ഉദാഹരണത്തിന്, വിശ്രമമില്ലാതെ ഒരേ ഇരുപ്പ് ഇരിക്കുന്നത്, വിശ്രമമില്ലാതെ ഒരേ നിൽപ്പ് അങ്ങനെ. അനുയോജ്യമല്ലാത്ത ഷൂസ് ധരിക്കുന്നതും ഒരു കാരണമാണ്. ഗർഭം, ഭക്ഷണ ഘടകങ്ങൾ, ചില മെഡിക്കൽ അവസ്ഥകൾ എന്നിവയാണ് കാല് നീര് വെയ്ക്കുന്നതിനുള്ള മറ്റ് കാരണങ്ങൾ.
* മഗ്നീഷ്യം അടങ്ങിയ ഭകഷണങ്ങൾ ദിവസവും കഴിക്കുക.
* ബദാം, കശുവണ്ടി, ചീര, ഉരുളക്കിഴങ്ങ് എന്നിവയിൽ മഗ്നീഷ്യം ഉണ്ട്.