ഈ നാടന്‍ ചികിത്സാരീതികള്‍ പരീക്ഷിച്ച് നോക്കൂ... ഗ്യാസ്‌ട്രബിള്‍ അകറ്റൂ

Webdunia
ബുധന്‍, 20 ജൂലൈ 2016 (12:58 IST)
ഇക്കാലത്ത് ഗ്യാസ്‌ട്രബിള്‍ മൂലം വിഷമം അനുഭവിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഗ്യാസ്‌ട്രബിള്‍ വളരെ പെട്ടെന്ന് മാറാന്‍ ആയുര്‍വേദത്തില്‍ പല രീതികളുമുണ്ട്. നമ്മുടെ വീട്ടിലുള്ള വസ്തുക്കള്‍ വെച്ച് തന്നെ ഇവ പെട്ടെന്ന് മാറ്റാന്‍ സാധിക്കും. എന്തെല്ലാമാണ് അവയെന്നു നോക്കൂ...
 
* വെളുത്തുള്ളി ചുട്ടു കഴിക്കുന്നത് ഗ്യാസ്‌ട്രബിളില്‍ നിന്ന് മോചന നേടാന്‍ സഹായകമാണ്.
 
* പുളിച്ച മോരില്‍ ചെറിയ ജീരകം അരച്ചു കലക്കി കുടിയ്ക്കുന്നതും ഗ്യാസ്‌ട്രബിള്‍ കുറയാന്‍ സഹായിക്കുന്നു.
 
* അയമോദകം, പെരുംജീരകം, ജീരകം എന്നിവ ഉണക്കി പൊടിച്ച് ചെറുതേന്‍ ചേര്‍ത്ത് ആഹാരത്തിനു മുമ്പ് പതിവായി കഴിക്കുക. ഇതുമൂലം ഗ്യാസ് കെട്ടല്‍, ഏമ്പക്കം, വയര്‍ കമ്പിയ്ക്കല്‍, മലമൂത്രതടസ്സം എന്നിവ മാറുന്നു.
 
* പാലില്‍ വെളുത്തുള്ളി ചതച്ചിട്ട് കാച്ചി രാത്രി ആഹാരത്തിനു ശേഷം പതിവായി കഴിയ്ക്കുന്നത് ഗ്യാസ്‌ട്രബിളിനെ പ്രതിരോധിക്കുന്നു.
 
* കരിങ്ങാലി കാതല്‍ ചതച്ചിട്ട് വെന്ത വെള്ളം പതിവായി ആഹാരത്തിനു ശേഷം കുടിയ്ക്കുന്നതും ഗ്യാസ്‌ട്രബിള്‍ മാറുന്നതിന് ഉത്തമമാണ്‍.
 
* ചുക്ക്, തിപ്പലി, കുരുമുളക് ഇവ സമം ചേര്‍ത്ത് പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കുഴയ്ക്കുക. ഇത് പതിവായി കഴിയ്ക്കുന്നത് മൂലം ഗ്യാസ്‌ട്രബിള്‍ മാറുകയും ചെയ്യുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article