ശരീരത്തിന് പ്രോട്ടീന്‍ ഏത് അളവുവരെയാകാം?

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 24 മാര്‍ച്ച് 2022 (18:40 IST)
50കിലോ തൂക്കമുള്ള ഒരാള്‍ക്ക് ദിവസവും ആവശ്യമുള്ളത് 50ഗ്രാം പ്രോട്ടീനാണ്. അതേസമയം ഗര്‍ഭിണികളും പാലുകൊടുക്കുന്ന അമ്മമാര്‍ക്കും സാധാരണയില്‍ നിന്നും കൂടുതല്‍ പ്രോട്ടീന്‍ ആവശ്യമാണ്. പ്രോട്ടീന്‍ അതികമുള്ള ചിലഭക്ഷണങ്ങളാണ് മുട്ട, ചിക്കന്‍, മീന്‍, ബീന്‍സ്, പാല്‍, പന്നിയിറച്ചി, കോഴിയറച്ചി എന്നിവയാണ്. 
 
അമേരിക്കയിലെ മയോക്ലിനിക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ചെറിയകാലയളവില്‍ ഹൈപ്രോട്ടീന്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുഴപ്പമില്ലെന്നാണ്. എന്നാല്‍ ഇത്തരം ഭക്ഷണം കൂടുമ്പോള്‍ ഫൈബറിന്റെയും കാര്‍ബോഹൈഡ്രേറ്റിന്റെയും അഭാവം ഉണ്ടാകുകയും ചെയ്യും. ദുര്‍ഗന്ധമുള്ള നിശ്വാസമാണ് ഇതിന്റെ ഒരു സൈഡ് എഫക്ട്. കൂടാതെ തലവേദനയും മലബന്ധവും ഇതിന്റെ കൂടെ ഉണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

Next Article