വളരെ വൈകി വീട്ടിലെത്തുമ്പോൾ, താമസിച്ചതെന്തേ? എന്ന് ചോദിച്ചാൽ ജോലി തിരക്കിനിടയിൽ സമയം നോക്കാൻ കഴിഞ്ഞില്ല എന്ന് പറയുന്നവർ ഒരുപാടാണ്. പക്ഷേ ഇത് എന്നും ശീലമായാൽ ആരോഗ്യം ക്ഷയിക്കുന്നത് അറിയില്ല. ഭക്ഷണം പോലും കഴിക്കാൻ സമയം കിട്ടുന്നില്ല എന്ന് പറഞ്ഞാൽ ഉറപ്പിക്കുക ആരോഗ്യം കാണാമറയത്തായി മാറും.
അറിയാം ചില ആരോഗ്യ കാര്യങ്ങൾ:
1. ഓഫീസിൽ നിന്നും വരുന്ന അതേ വസ്ത്രം മാറാതെ മറ്റ് പരിപാടിയിൽ മുഴുകുന്നത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ശരീരത്തിൽ അടിഞ്ഞ് കൂടിയിരിക്കുന്ന വിയർപ്പിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണിതിനെ പഠനങ്ങൾ കാണുന്നത്. വസ്ത്രം മാറാതെ ടി വി കാണുകയോ, ഭക്ഷണം കഴുകുകയോ ചെയ്യുന്നത് നല്ലതല്ല. കൈകാലുകൾ വൃത്തിയാക്കി, വസ്ത്രം മാറിയതിനു ശേഷം മാത്രം മറ്റ് കാര്യങ്ങളീലേക്ക് തിരിയുക.
2. ആവശ്യത്തിന് വെള്ളം കുടിക്കാറില്ലെ? : ഭൂരിഭാഗം പേരും ആവശ്യത്തിന് വെള്ളം കുടിക്കാത്തവരാണ്. വെള്ളത്തിന് പകരം മറ്റ് പല പാനീയങ്ങളും കുടിക്കുന്നവരും കുറവല്ല. വെള്ളം കുടിക്കാൻ മടിയുള്ളവർക്ക് വെള്ളത്തിന്റെ ഗുണം അറിയാഞ്ഞിട്ടല്ല, വേണ്ടെന്ന് വെച്ചിട്ടാണ്. മനപൂർവ്വം ഒഴുവാക്കുമ്പോൾ ഇല്ലാതാകുന്നത് ഓരോരുത്തരുടേയും ആരോഗ്യമാണ്.
3. വൈകുന്നേരങ്ങളിൽ, പ്രത്യേകിച്ചും ഏഴ് മണിക്ക് ശേഷം ചായയുടെ കൂടെ എണ്ണ പലഹാരങ്ങൾ കഴിക്കുന്നവരുണ്ട്. എന്നാൽ ഒരു തരത്തിലും ഗുണം ചെയ്യുന്ന രീതിയല്ലിത്. ചായയുടെ സമയത്ത് നട്ട്സ് പോലുള്ള ചെറിയ സാധനങ്ങൾ കഴിക്കുന്നത് ഉത്തമമാണ്.
4. ഏത് സമയവും ടി വി യുടെ മുന്നിൽ തന്നെയാണോ? എങ്കിൽ ഇത് മാറ്റേണ്ട സമയം അധിക്രമിച്ചിരിക്കുകയാണ്. ജോലിയിൽ മടുത്ത് വരുമ്പോൾ റിലാക്സ് ചെയ്യാനായി കുറച്ച് സമയം ടി വിയുടെ മുന്നിൽ ഇരിക്കുന്നവർ ഉണ്ട്. എന്നാൽ ഇത് ശീലമായാൽ ബാധിക്കുന്നത് ആരോഗ്യത്തെയാണ്. ഈ സമയങ്ങളിൽ പുസ്തകം വായിക്കുന്നത് നല്ലതാണ്.
5. ചിലർക്ക് കഴിക്കുന്ന ഭക്ഷണം എന്തെന്ന് പോലും തിരിച്ചറിവുണ്ടാകില്ല. ടിവിയുടെ മുന്നിൽ ഇരുന്ന് കൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധ ടി വിയിൽ ആണെങ്കിൽ കഴിക്കുന്ന ഭക്ഷണം എന്തെന്ന് വരെ ചിലർ മറന്ന് പോകും. അതുപോലെ ഇഷ്ട്മില്ലാത്ത ഭക്ഷണം കഴിക്കാതിരിക്കുന്നതാ്ൺ നല്ലത്. പ്രത്യേകിച്ചും ഏഴ് മണിക്ക് ശേഷം.