രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ആരോഗ്യം പകരാന്‍ ഉത്തമമായ ഒന്നാണ് മത്സ്യം. മീന്‍ വിഭവങ്ങള്‍ നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുകൊണ്ട് ഗുണങ്ങൾ ധാരാളമുണ്ടെങ്കിലും ഇക്കാര്യങ്ങള്‍ തിരിച്ചറിയാന്‍ പലര്‍ക്കും സാധിക്കുന്നില്ല.
കുട്ടികള്‍ മത്സ്യം കഴിക്കുന്നത് അവരുടെ ശാരീരിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ശാരീരികമായ കരുത്ത് ലഭിക്കാനും കാരണമാകും. വിറ്റാമിൻ ഡി ധാരാളം അടങ്ങിയിരിക്കുന്ന മത്സ്യം രോഗപ്രതിരോധ ശേഷി കൂട്ടുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഉയർന്ന അളവിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്ന മത്സ്യത്തിന് ഹൃദയാഘാത സാധ്യത കുറച്ച് ഹൃദയാരോഗ്യം കൂട്ടാന്‍ സഹായിക്കും.
കൂടുതല്‍ മീന്‍ കഴിക്കുന്ന കുട്ടികള്‍ക്ക് ഉറക്കക്കുറവ് സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ടാകില്ല. മത്സ്യങ്ങളിലെ ഒമേഗാ-3 യും ഫാറ്റി ആസിഡും ബുദ്ധി മെച്ചപ്പെടുത്തുന്നതിനൊപ്പം പെരുമാറ്റ വൈകല്യങ്ങളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് പെന്‍സില്‍ വാനിയ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.