നട്ടെല്ലിന്റെ ഡിസ്‌കിന് പ്രശ്‌നമുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങളാണ്!

വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (12:51 IST)
ഡിസ്‌ക് പ്രശ്‌നം നേരിടുന്നവരയിരിക്കും ഏറെപ്പേരും. ജോലിയും ജീവിതശൈലിയും ഭക്ഷണരീതിയും വരെ ഇതിന് കാരണക്കാരനാകാം. ഇന്നത്തെ തിരക്കുള്ള ജീവിതശൈലിയിൽ നാം ചെറുതായിട്ടുള്ള പല കാര്യങ്ങളും വിട്ടുപോകുന്നു. സമയം ഇല്ല എന്നുതന്നെയാണ് കാരണം. തിരക്കുള്ള ഓട്ടത്തിൽ ആരോഗ്യം ശ്രദ്ധിക്കാൻ സമയം കിട്ടാതെ വരുന്നു.
 
പ്രായം, അമിതവണ്ണം തുടങ്ങിയവയാണ് പൊതുവേ ഡിസ്‌ക് പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുള്ളത്. ശരീരം ഒട്ടും ഇളകാത്ത രീതിയില്‍ ഉദാസീനമായ ജീവിതം നയിക്കുന്നവരിലും ഡിസ്‌ക് പ്രശ്‌നം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇതിന് ചില പ്രതിവിധികൾ ഉണ്ട്. അവ എന്തൊക്കെയാണെന്നല്ലേ... ഇതാ അറിഞ്ഞോളൂ...
 
ഡിസ്‌ക് വേദനയും ഭക്ഷണരീതിയും തമ്മിൽ എന്താണ് ബന്ധം എന്ന് പരും ചിന്തിക്കും എന്നാൽ അവ തമ്മിൽ ബന്ധമുണ്ട്. ഇത്തരത്തിൽ പ്രശ്‌നം അനുഭവിക്കുന്നവർ ഭക്ഷണ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. കൂടുതല്‍ ഇലക്കറികൾ‍, മുട്ട, മീന്‍, നട്‌സ്, ധാന്യങ്ങൾ തുടങ്ങിയവയെല്ലാം ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തണം. എല്ലിന് ബലമേകാനാണ് ഇത്തരത്തിലുള്ള ഭക്ഷണക്രമം.
 
വിശ്രമം അത്യാവശ്യമാണ് വെറുതെ വിശ്രമിച്ചാല്‍ പോര, കിടക്കാനും ചാരിയിരിക്കാനുമെല്ലാം കൃത്യമായ രീതികളുണ്ട്. ഡിസ്‌ക് പ്രശ്‌നമുള്ളവര്‍ അക്കാര്യം ഡോക്ടറോട് ചോദിച്ച്‌ മനസ്സിലാക്കിയ ശേഷം, കൃത്യമായി ചെയ്ത് ശീലിക്കുക തന്നെ വേണം. ഒപ്പം വ്യായാമം ചെയ്യുന്നതും നല്ലതാണ്. രാവിലെയോ വൈകുന്നേരമോ കൃത്യമായ രീതിയിൽ എല്ലാ ദിവസവും തുടർന്നുപോകുന്ന വ്യായാമം ഡിസ്‌ക് വേദനയ്‌ക്ക് ഗുണം ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍