സാധാരണയായി എല്ലാ വീടുകളിലും ഉണ്ടാകുന്ന പഴമാണ് പേരയ്‌ക്ക. ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഫലമാണിതെന്ന് എല്ലാവർക്കും അറിയാം. സ്‌ത്രീകൾക്ക് കഴിക്കാൻ പഴങ്ങളിൽ ഏറ്റവും നല്ലത് പേരയ്‌ക്കയാണ്. അവർക്കിത് എങ്ങനെ സ്‌പെഷ്യൽ ആകുന്നുവെന്ന് പലരും ചിന്തിക്കുന്നുണ്ടാകും. കാരണമുണ്ട്...
പേരയ്ക്കയില്‍ വിറ്റാമിന്‍ സി, എ, ഇ എന്നീ ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഇ പ്രത്യുൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളുടെ ആരോഗ്യ നില മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. കൂടാതെ പേരയ്ക്കയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിലുണ്ടാകുന്ന രക്തസമ്മര്‍ദത്തെ നിയന്ത്രിക്കുകയും ചെയ്യും.
ഇതൊക്കെക്കൊണ്ടുതന്നെയാണ് സ്‌ത്രീകൾ പേരയ്‌ക്ക കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നത്. ഇതൊന്നുമല്ലാതെ പേരയ്‌ക്കയ്‌ക്ക് മറ്റുചില ഗുണങ്ങളുമുണ്ട്. പേരയ്‌ക്കയിൽ വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നതുകൊണ്ട് കണ്ണുകളുടെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും ഇരുമ്പ് അടങ്ങിയിരിക്കുന്നതുകൊണ്ട് ശരീരത്തിലെ അണുബാധയില്‍ നിന്നുംന്ന് സംരക്ഷിക്കുകയും ചെയ്യും.