അതോടൊപ്പം തന്നെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. പഴങ്ങള്‍ നേരിട്ട് കഴിക്കുമ്പോള്‍ അതില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളും വിറ്റാമിനുകളും നമുക്ക് അതുപോലെതന്നെ ലഭിക്കുന്നു. എന്നാല്‍ ജ്യൂസ് ആക്കി കുടിക്കുമ്പോള്‍ നാം ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് അവയുടെ ചണ്ടിയെടുത്ത് കളയുന്നു എന്നതാണ്. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ പഴങ്ങളിലെ സ്വാഭാവികമായുള്ള ഫൈബര്‍ നഷ്ടപ്പെടുന്നു.