പഴങ്ങള്‍ ഏത് സമയം കഴിക്കുന്നതാണ് നല്ലത്?

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 7 നവം‌ബര്‍ 2024 (18:09 IST)
നമ്മള്‍ പഴങ്ങള്‍ കഴിക്കാറുണ്ടെങ്കിലും അത് ഏത് സമയം കഴിക്കുന്നതാണ് നല്ലതെന്നതിനെ പറ്റി ചിന്തിക്കാറില്ല. തോന്നുന്ന സമയത്താണ് പലരും പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല പഴങ്ങള്‍ കഴിക്കാന്‍ നല്ല സമയം ഏതാണ് മോശം സമയം ഏതാണ് എന്നൊക്കെ ഉണ്ട്. ശരിയായ സമയത്ത് പഴവര്‍ഗ്ഗങ്ങള്‍ കഴിച്ചാല്‍ മാത്രമേ അതിലുള്ള പോഷകങ്ങള്‍ നമുക്ക് ശരിയായി ലഭിക്കുകയുള്ളൂ. രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പം പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് ശരിയായ രീതിയില്‍ പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കും. അതുപോലെതന്നെ വര്‍ക്ക് ഔട്ട് ചെയ്യുന്നതിന് 30/60 മിനിറ്റ് മുമ്പ് പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് നല്ല എനര്‍ജി കിട്ടാന്‍ സഹായിക്കും. അതുപോലെതന്നെ വര്‍ക്ക് ഔട്ടിനു ശേഷം പഴങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ ഗ്ലൂക്കോസ് ലെവല്‍ ക്രമീകരിക്കുന്നതിനും ക്ഷീണം അകറ്റുന്നതിനും സഹായിക്കും. 
 
ആഹാരങ്ങള്‍ കഴിക്കുന്നതിന് ഇട നേരത്ത് പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. രാത്രി വൈകി പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നല്ലതല്ല. ഇത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും പഴങ്ങളിലെ പോഷകങ്ങള്‍ ശരിയായി ശരീരത്തിന് വലിച്ചെടുക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. അതുപോലെതന്നെ രാവിലെ വെറും വയറ്റിലും പഴവര്‍ഗങ്ങള്‍ കഴിക്കാന്‍ പാടില്ല ഇതും ദഹന പ്രശ്‌നങ്ങള്‍, ഗ്യാസിന്റെ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാന്‍ കാരണമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍