ഫൈബര്‍ കൂടുതലുള്ള ഭക്ഷണങ്ങളുടെ പ്രധാന ഗുണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 29 ഫെബ്രുവരി 2024 (15:48 IST)
കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്‌സുള്ള ഭക്ഷണം കഴിക്കുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയാറുണ്ട്. ചില ഭക്ഷണം കഴിച്ച ഉടനെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ കൂടാറുണ്ട്. ഇത്തരം ഭക്ഷണങ്ങളെ ഉയര്‍ന്ന് ഗ്ലൈസമിക് ഇന്‍ഡക്‌സുള്ള ഭക്ഷണങ്ങളെന്നാണ് പറയുന്നത്. എന്നാല്‍ ചിലവ അങ്ങനെയല്ല. വളരെ പതിയെയായിരിക്കും പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്നത്. ഇത്തരം ഭക്ഷണങ്ങളാണ് കുറഞ്ഞ ജി ഐ ഭക്ഷണങ്ങള്‍. പ്രമേഹ രോഗികള്‍ ഇത്തരം ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. 
 
പൊതുവേ ഫൈബര്‍ കൂടുതലുള്ള ഭക്ഷണങ്ങളാണ് കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്‌സുള്ളത്. ശരീരഭാരം കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും. ഇതില്‍ പ്രധാനപ്പെട്ടത് അന്നജം കുറഞ്ഞ പച്ചക്കറികളാണ്. മറ്റൊന്ന് നട്‌സും സീഡുകളുമാണ്. ഇവയില്‍ ആരോഗ്യകരമായ ഫാറ്റും പ്രോട്ടീനും ഫൈബറും അടങ്ങിയിരിക്കുന്നു. സ്റ്റീല്‍ കട്ട് ഓട്‌സും ഇത്തരത്തിലൊന്നാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍