എന്തുകൊണ്ടാണ് ഇന്ത്യയില്‍ സ്ത്രീകള്‍ക്കുള്ള കോണ്ടത്തിന് പ്രചാരം ഇല്ലാത്തത്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 30 ഒക്‌ടോബര്‍ 2024 (17:42 IST)
female condom
ഇന്ത്യയില്‍ സ്ത്രീകള്‍ക്കായുള്ള കോണ്ടത്തിന്റെ ഉപയോഗം വളരെ കുറവാണ്. സാംസ്‌കാരികവും സാമൂഹവുമായ ചില സങ്കല്പങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ഫീമെയില്‍ കോണ്ടത്തിനെ കുറിച്ച് ധാരാളം തെറ്റിദ്ധാരണകളാണ് ഉള്ളത്. പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ തന്നെ ഇതിനെക്കുറിച്ച് അറിവില്ലായ്മ ഉണ്ട്. ഭൂരിഭാഗം സ്ത്രീകള്‍ക്കും ഫീമെയില്‍ കോണ്ടം ഉണ്ട് എന്ന് പോലും അറിയില്ല. മറ്റൊന്ന് ഫീമെയില്‍ കോണ്ടം ധരിക്കുന്നതിനുള്ള അസൗകര്യമാണ്. 
 
സദാചാരം നോക്കി ജീവിക്കുന്നവരാണ് ഇന്ത്യയില്‍ സ്ത്രീകളില്‍ ഭൂരിഭാഗവും. ഇത് ധരിക്കുമ്പോള്‍ ഉള്ള അസ്വസ്ഥതയും ഫീമെയില്‍ കോണ്ടത്തില്‍ നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കുന്നു. കൂടാതെ പുരുഷന്മാരുടെ കോണ്ടത്തെക്കാള്‍ ഇവയ്ക്ക് വില കൂടുതലുമാണ്. ഫാര്‍മസികളില്‍ കുറച്ചു മാത്രമേ ഇവ ലഭ്യമാവുകയുള്ളു. പല ഫാര്‍മസികളിലും ഇവ ലഭിക്കുകപോലുമില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article