സംസ്ഥാനത്ത് ചെങ്കണ്ണ് വ്യാപിക്കുന്നു, ഇക്കാര്യങ്ങളില്‍ ജാഗ്രത വേണം

സിആര്‍ രവിചന്ദ്രന്‍
ശനി, 9 സെപ്‌റ്റംബര്‍ 2023 (16:29 IST)
സംസ്ഥാനത്ത് ചെങ്കണ്ണ് വ്യാപിക്കുന്നു. വേനലിനു സമാനമായ കാലാവസ്ഥയാണ് ചെങ്കണ്ണ് പടരുന്നതിന് കാരണമായത്. പ്രായഭേദമെന്യേ ആര്‍ക്കും ഈ രോഗം വരാം. ചെങ്കണ്ണിന് ചികിത്സ തേടി ഒട്ടേറെപ്പേര്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ എത്തുന്നുണ്ട്. സാധാരണ ഗതിയില്‍ ഒരാഴ്ച കൊണ്ട് രോഗം ഭേദമാകുമെങ്കിലും വേണ്ടവിധത്തിലുള്ള പരിചരണവും ചികിത്സയും ലഭ്യമാക്കേണ്ടത് ആവശ്യമാണ്. 
 
രോഗം സങ്കീര്‍ണമായാല്‍ കുറഞ്ഞത് മൂന്നാഴ്ചയെടുക്കും ഭേദമാകാന്‍. ബാക്ടീരിയ, വൈറസ് എന്നിവ മൂലം കണ്ണിനുണ്ടാകുന്ന രോഗാവസ്ഥയാണ് ചെങ്കണ്ണ്. ശ്രദ്ധിച്ചില്ലെങ്കില്‍ നേത്രപടലത്തിന് തകരാറുണ്ടാകും വിധം ഗുരുതരമായേക്കാം. അതിനാല്‍ തുടക്കത്തില്‍ത്തന്നെ ചികിത്സ തേടുന്നത് ഉത്തമം.

അനുബന്ധ വാര്‍ത്തകള്‍

Next Article