ഈ പ്രശ്നക്കാർ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കരുത്!

നിഹാരിക കെ.എസ്

വെള്ളി, 14 ഫെബ്രുവരി 2025 (16:16 IST)
ഊർജ്ജസ്വലവും പോഷകസമൃദ്ധവുമായ പാനീയമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. രക്തം ഉണ്ടാകാൻ ഇത് വളരെ ഉത്തമമാണ്. രക്തസമ്മർദ്ദം കുറയ്ക്കാനും, ഊർജ്ജ നില വർദ്ധിപ്പിക്കാനും, ശരീരത്തിന്റെ വിഷവിമുക്തമാക്കാനുമൊക്കെ ഈ ജ്യൂസിന് കഴിവുണ്ട്. ഉയർന്ന നൈട്രേറ്റ് ഉള്ളടക്കം കാരണം, ഇത് രക്തചംക്രമണം വർദ്ധിപ്പിക്കുന്നു. 
 
ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മിശ്രിതം കാരണം, ഇതിന്റെ ആന്റി - ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഹൃദ്രോഗം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പറയുന്നു. എന്നിരുന്നാലും, നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും, ബീറ്റ്റൂട്ട് ജ്യൂസ് എല്ലാവർക്കും ഗുണകരമല്ല. ചില ആരോഗ്യപ്രശ്നങ്ങളോ ഭക്ഷണ നിയന്ത്രണങ്ങളോ ഉള്ളവർക്ക് ഇത് ദോഷകരമായി മാറിയേക്കാം. 
 
കുറഞ്ഞ രക്തസമ്മർദ്ദം അനുഭവിക്കുന്ന വ്യക്തികൾ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കണം
 
വൃക്ക സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവരും ഇത് ഒഴിവാക്കുക
 
പ്രമേഹരോഗികൾ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുമ്പോൾ ശ്രദ്ധിക്കുക 
 
ഗർഭിണികൾ അമിതമായി ഇത് കുടിക്കരുത്
 
ദഹന പ്രശ്നങ്ങൾ ഉള്ളവരും ശ്രദ്ധിക്കുക
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍