സുഗന്ധ വ്യഞ്ജനം മാത്രമല്ല ഔഷധ ഗുണങ്ങളുടെ കലവറ കൂടിയാണ് ഇഞ്ചി. ധാരാളം ആന്റി ഓക്സിഡന്റുകളും, വിറ്റാമിനും, മിനറല്‍സും അടങ്ങിയിട്ടുള്ള ഇഞ്ചി നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നു. ഇഞ്ചി ഇഷ്ടമുള്ളവർ ഇഞ്ചി ചായയോട് പ്രിയമുള്ളവർ ആയിരിക്കും. ചായയിൽ ഇഞ്ചി ഇട്ട് കുടിക്കുമ്പോൾ ശരീരത്തിനകത്ത് ഒരു പ്രത്യേക കുളിർമയുണ്ടാകും. ഇഞ്ചി ചായയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
* ഇഞ്ചി ചായ ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നു
* ഒപ്പം മാനസിക സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കുന്നതിനും ഇഞ്ചി ഗുണപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്
* പേശീകളുടെ ബലത്തിനും ഇഞ്ചി അത്യുത്തമമാണെന്നാണ് പറയുന്നത്
* അല്‍ഷിമേഴ്സിനെ പ്രതിരോധിക്കാനും ഇഞ്ചി ചായ നല്ലതാണ്
* കൂടാതെ ആര്‍ത്തവ പ്രശ്നങ്ങള്‍ പരിഹരിക്കുന്നു
* സ്ഥിരതയില്ലാത്ത ആര്‍ത്തവ ചക്രങ്ങള്‍ ഉളളവര്‍ക്കും ദിവസവും ഇഞ്ചി ചായ കുടിക്കുന്നതു നല്ലതാണ്.