ഷുഗര്‍ കൂടുതലാണോ, ഈ ദുശ്ശീലങ്ങള്‍ ഒഴിവാക്കണം

സിആര്‍ രവിചന്ദ്രന്‍

ശനി, 6 ഏപ്രില്‍ 2024 (20:39 IST)
ചെറുപ്പക്കാരില്‍ പോലും ഇപ്പോള്‍ പ്രമേഹം സര്‍വ സാധാരണമായിരിക്കുകയാണ്. ശരീരത്തില്‍ ഇന്‍സുലിന്റെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുന്ന മെറ്റബോളിക് ഡിസോര്‍ഡറാണ് പ്രമേഹം. പ്രമേഹമുള്ളവര്‍ക്ക് മറ്റുരോഗങ്ങള്‍ വരാനുള്ള സാധ്യത ഏറെയാണ്. ചില ശീലങ്ങള്‍ ഇത്തരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്താന്‍ കാരണമാകും. ഇതില്‍ പ്രധാനപ്പെട്ടതാണ് കൂടുതല്‍ നേരം ഇരിക്കുന്നത്. ഇത്തരക്കാരില്‍ അരക്കെട്ടിനുചുറ്റും ഫാറ്റ് അടിയുന്നതായി കാണാം. ഇത് പ്രമേഹം വരുന്നതിന് മുന്നോടിയായുള്ള ലക്ഷണമാണ്. 
 
വ്യായാമമാണ് ഇതിന് പ്രതിവിധി. ഇടക്കിടെയുള്ള വ്യായാമമാണ് ഉത്തമം. മറ്റൊന്ന് നോ ഷുഗര്‍ പ്രോഡക്ടുകള്‍ വാങ്ങുന്നതാണ്. ഇവയില്‍ സംസ്‌കരിച്ച ഷുഗറാണ് ഉള്ളത്. ഇത് ഫാറ്റുണ്ടാക്കും. മറ്റൊന്ന് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതാണ്. രാവിലെ ഭക്ഷണം ഒഴിവാക്കുന്നത് ദിവസം മുഴുവന്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കും. ഉറക്കക്കുറവും പ്രമേഹത്തിന് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍