കുട്ടികളോട് ചെയ്യാന്‍ പാടില്ലാത്ത അഞ്ചുകാര്യങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 17 ജൂലൈ 2024 (11:17 IST)
ഒരു കുട്ടിയില്‍ ആത്മവിശ്വാസം ഉണ്ടാകുന്നത് നിരവധി ഘടകങ്ങള്‍ അവനില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്. ജീവിതത്തിലെ ഉയര്‍ച്ചയിലും താഴ്ചയിലും സമചിത്തതയോടെ പെരുമാറാന്‍ കഴിയണമെങ്കില്‍ അവന്റെ ബാല്യകാലത്തിന് അതിനുള്ള പരിശീലനങ്ങള്‍ ലഭിച്ചിരിക്കണം. ബാല്യകാലത്ത് കുട്ടികളെ തെറ്റായ രീതിയില്‍ വളര്‍ത്തുന്നത് അവരുടെ ആത്മവിശ്വാസത്തെ തകര്‍ക്കും. അതിലൊന്നാണ് താരതമ്യം ചെയ്യല്‍. കുട്ടികള്‍ക്ക് എന്തെങ്കിലും കാര്യങ്ങളില്‍ പരാജയം സംഭവിച്ചാല്‍ അവരെ വീണ്ടും പ്രോത്സാഹിപ്പിക്കുകയും ധൈര്യം നല്‍കുകയുമാണ് ചെയ്യേണ്ടത്. 
 
കൂടാതെ കുട്ടികളെ അമിതമായി പ്രൊട്ടക്ട് ചെയ്യാനും പാടില്ല. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാന്‍ അവരെ അനുവദിക്കണം. കുട്ടികള്‍ക്ക് ചുമതലകള്‍ ഏറ്റെടുക്കാനുള്ള അവസരവും നല്‍കണം. മറ്റൊന്ന് ഒരിക്കലും അവരില്‍ അമിത പ്രതീക്ഷയുടെ ഭാരം ഏല്‍പ്പിക്കരുത്. പരാജയങ്ങളില്‍ അവരെ കുറ്റപ്പെടുത്താനും പാടില്ല. അയല്‍വീട്ടിലെ കുട്ടിയുമായോ സ്‌കൂളിലെ കൂട്ടുകാരുമായോ അവരെ താരതമ്യം ചെയ്യരുത്. നിരന്തരം ഇങ്ങനെ ചെയ്യുന്നത് അവരുടെ ആത്മവിശ്വാസം കെടുത്തും. കുട്ടികളെ അമിതമായി കൊഞ്ചിക്കുന്നത് അപകടകരമാണ്. ഇത് കുട്ടികളെ മറ്റുള്ളവരില്‍ ആശ്രിതത്വം ഉണ്ടാക്കുന്നതിന് കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article