തൈറോയിഡ് ടെസ്റ്റും ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റും വല്ലപ്പോഴും ചെയ്യാറുണ്ടോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 6 ജൂണ്‍ 2024 (11:12 IST)
വര്‍ഷത്തിലൊരിക്കല്‍ ചില രക്തപരിശോധനകള്‍ ചെയ്തുനോക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രക്തത്തിലെ ഘടകങ്ങളുടെ അളവുകള്‍ തെറ്റാന്‍ പാടില്ല. എന്നാല്‍ തെറ്റിയാന്‍ പെട്ടെന്ന് ശരീരം അത് ലക്ഷണങ്ങളായി കാണിക്കണമെന്നുമില്ല. ദീര്‍ഘകാലം ഇത് തുടര്‍ന്നാല്‍ രോഗങ്ങള്‍ക്ക് കാരണമാകും. അതിനാലാണ് വര്‍ഷത്തിലൊരിക്കല്‍ ടെസ്റ്റുകള്‍ ചെയ്തുനോക്കേണ്ടത്. ഇതിലാദ്യത്തേത് ലിപിഡ് പ്രൊഫൈലാണ്. രണ്ടുതരത്തിലുള്ള കൊഴുപ്പിന്റെ അളവുകളാണ് ഇതില്‍ കാണിക്കുന്നത്. ശരീരത്തില്‍ ചീത്തകൊഴുപ്പും നല്ല കൊഴുപ്പും എത്രയുണ്ടെന്ന് ഇതില്‍ അറിയാന്‍ സാധിക്കും.
 
മറ്റൊന്ന് തൈറോയിഡ് ടെസ്റ്റാണ്. ഇതും വര്‍ഷത്തിലൊരിക്കല്‍ ചെയ്യണം. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളായ എച്ച് ഐവി, ഹെപറ്റീസ് സി, സിഫിലീസ് തുടങ്ങിയ രോഗങ്ങള്‍ അറിയാനും ഒരു രക്തപരിശോധനയില്‍ അറിയാന്‍ സാധിക്കും. ബേസിക് മെറ്റബോളിക് പാനല്‍ ടെസ്റ്റ് അഥവാ ബിഎംപി ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന്റെ നിലവിലെ ആരോഗ്യാവസ്ഥ അറിയാന്‍ സാധിക്കും. മറ്റൊന്ന് കാര്‍ഡിയാക് ബയോമാര്‍ക്കറാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article