ഹെര്‍ണിയ, അപ്പെന്‍ഡിക്റ്റിസ്, അള്‍സര്‍, കിഡ്‌നി സ്റ്റോണ്‍ എന്നിവയുണ്ടെങ്കില്‍ ശക്തമായ വയറുവേദന അനുഭവപ്പെടും. ഗ്യാസ് കാരണമുള്ള വയറുവേദന ഏതാനും മിനിറ്റുകള്‍ മാത്രമേ നീണ്ടുനില്‍ക്കൂ. വേദന ഒരുപാട് സമയം തോന്നുകയാണെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടുകയും സ്‌കാന്‍ ചെയ്യുകയും വേണം. ശക്തമായ വയറുവേദനയ്‌ക്കൊപ്പം പനി, ഛര്‍ദി, തലകറക്കം, ശരീര ക്ഷീണം എന്നീ ലക്ഷണങ്ങളും ഉണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടെന്നാണ്.