ഹൃദയത്തിന്റെ ആരോഗ്യത്തിനായി ശീലമാക്കാം ചില ഭക്ഷണങ്ങൾ:
അമിതമായി കൊഴുപ്പുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. കൊഴുത്ത മാംസവും പാലുത്പന്നങ്ങളും അമിതമായി കഴിക്കാതിരിക്കുക. കടയില്‍ നിന്നു വാങ്ങുന്ന കവറുത്പന്നങ്ങളില്‍ കൊഴുപ്പിന്‍റെ അളവ് രേഖപ്പെടുത്തിയിരിക്കും ഇത് ശ്രദ്ധിച്ച് വാങ്ങുക.
നാരുകളടങ്ങിയ ഭക്ഷണം നന്നായി കഴിക്കുക. ഓട്‌സ്, ഉരുളക്കിഴങ്ങ്, ധാന്യങ്ങള്‍, പച്ചക്കറികള്‍,പഴങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആഹാരം കഴിക്കേണ്ടതും അത്യാവശ്യമാണ്. ദിവസവും എണ്ണയും മുട്ടയും മീനും അടങ്ങിയ ഭക്ഷണം ആവശ്യത്തിന് കഴിക്കേണ്ടതാണ്.