ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്‌ടപ്പെടുന്ന പഴവർഗ്ഗങ്ങളിൽ ഒന്നാണ് സ്‌ട്രോബറി. ചുമന്ന് തുടുത്തു നിൽക്കുന്ന ഈ ഫലം ആരോഗ്യത്തിനും അത്യുത്തമമാണ്. സ്വാദിഷ്‌ടമായ സ്‌ട്രോബറി നിറയെ ആന്‍റി ഓക്സിഡന്‍റുകൾ, വിറ്റമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ്.
ദഹനത്തിന് അത്യുത്തമമാണ് സ്‌ട്രോബറി കഴിക്കുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ടാണ് ദഹനത്തിന് ഉത്തമമെന്ന് പറയുന്നതും. കൂടാതെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മുടി വളരുന്നതിനുമെല്ലാം സ്ട്രോബെറി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങളുളളതിനാല്‍ സ്ട്രോബറിക്ക് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയും.