ബേബി വൈപ്പ്സ് ഉപയോഗിക്കുന്നത് കുഞ്ഞിന് ദോഷകരം എന്ന് പുതിയ പഠനം

Webdunia
വ്യാഴം, 12 ഏപ്രില്‍ 2018 (12:04 IST)
ബേബി വൈപ്പ്സ് കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് പുതിയ പഠന റിപ്പോർട്ട്. ബേബി വൈപ്പ്സ്  ഉപ്പയോഗിക്കുന്നതിലുടെ കുഞ്ഞിന് ഫുഡ് അലർജ്ജി ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതായി ഇല്ലിനോയിസിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിൽ കണ്ടെത്തി. വൈപ്പിസിൽ ഉപ്പയോഗിക്കുന്ന കെമിക്കലുകളുടെ പ്രവർത്തന ഫലമായാണ് കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നാണ് പഠനം വെളിപ്പെടുത്തുന്നത്.
 
ബേബി വൈപ്പ്സിൽ സാദാരണയായി കണ്ടുവരുന്ന സോഡിയം ലോർലി സൾഫേറ്റ് എന്ന രാസ പഥാർത്ഥം തൊലിപ്പുറത്ത് തങ്ങിനിൽക്കൻ ഇടയാകും. ഇത് കുഞ്ഞുങ്ങളുടെ സ്കിന്നിന്റെ സ്വാഭാവിക സുരക്ഷ കവജത്തെ നശിപ്പിക്കുന്നതിന് കാരണമാകും. പിന്നീട് വളരെ വേഗം ഇൻഫെക്ഷനുകൾ വന്നേക്കാം. ഭക്ഷണം കഴിക്കുമ്പോൾ ഈ രാസവസ്ഥുവിന്റെ പ്രവർത്തനം അലർജ്ജിക് ഇടയാക്കും എന്നും പഠനം പറയുന്നു. 
 
ഇതു കൂടാതെ ബേബി വൈപ്പ്സുകൾ നിർമ്മിക്കുന്നതിനായി നിരവധി പ്രിസർവേറ്റീവ്സ് ഉപയോഗിക്കുന്നുണ്ട് ഇവ കുട്ടികളിൽ ശ്വാസകോസ സംബന്ധമായ അസുഖങ്ങൽക്ക് കാരണമാകും. ഇവയിൽ സുഗന്ധത്തിനായി ചേർക്കുന്ന ചില കെമിക്കലുകളും കുട്ടികൾക്ക് അപകടകരമാണ് എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article