നിങ്ങള്‍ ഒരു സ്വാര്‍ത്ഥനായ വ്യക്തിയാണോ? എങ്ങനെ തിരിച്ചറിയാം?

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 24 ഒക്‌ടോബര്‍ 2024 (20:57 IST)
നമ്മുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്വാര്‍ത്ഥരാവാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ സ്വാര്‍ത്ഥത ഒരു സ്വഭാവമായിട്ടുള്ളവരും നമുക്കിടയിലുണ്ട്. അവര്‍ എല്ലാ കാര്യങ്ങളിലും സ്വാര്‍ത്ഥരായിരിക്കും. ഇത്തരത്തിലുള്ള ആളുകള്‍ മറ്റെല്ലാവരെക്കാളും മറ്റെന്തിനെക്കാളും അവര്‍ക്ക് ആയിരിക്കും പ്രാധാന്യം നല്‍കുന്നത്. തീരെ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മാത്രമേ ഇവര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നിലകൊള്ളാറുള്ളൂ. ഇവര്‍ എപ്പോഴും മറ്റുള്ളവരെയും ഇവരുടെ പരിധിയിലേക്ക് കൊണ്ടുവരാനായിരിക്കും ശ്രമിക്കുന്നത്. ഇത്തരക്കാരെ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം. ഇത്തരത്തില്‍ സ്വാര്‍ത്ഥരായ വ്യക്തികള്‍ ആദ്യം നമുക്ക് നല്ല ഫ്രണ്ട്ലി ആയിട്ട് തോന്നുമെങ്കിലും പിന്നീട് ആയിരിക്കും ഇവരുടെ ശരിക്കുള്ള സ്വഭാവം പുറത്തുവരുന്നത്. ഇത്തരക്കാര്‍ എപ്പോഴും അവരുടെ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമായിരിക്കും മറ്റുള്ളവരുടെ മുന്നില്‍ വളരെ സ്‌നേഹമുള്ളവരായി നില്‍ക്കുക. എന്നാല്‍ മറ്റൊരാള്‍ക്ക് ആവശ്യം വരുമ്പോള്‍ ഇവര്‍ കഴിവതും ഒഴിവു കഴിവുകള്‍ പറഞ്ഞു ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. 
 
എന്ത് കാര്യത്തിലും തങ്ങള്‍ക്ക് ഒരു പ്രാധാന്യം വേണമെന്നും തങ്ങളുടെ കൈയില്‍ ആയിരിക്കണം എല്ലാത്തിന്റെയും നിയന്ത്രണം എന്ന് ആഗ്രഹിക്കുന്നവര്‍ ആയിരിക്കും ഇവര്‍. ഇത്തരക്കാര്‍ക്ക് ടീം വര്‍ക്കുകളില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യം ഒട്ടും തന്നെ കാണില്ല. തങ്ങളുടെ നേട്ടത്തിനു വേണ്ടി ഏത് അറ്റം വരെ താഴാനും ഇവര്‍ തയ്യാറാകും. മറ്റുള്ളവരെ പറഞ്ഞു പ്രീതിപ്പെടുത്തി കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവാണ്. ഇവര്‍ ആഗ്രഹിക്കുന്നത് എന്തും നേടണമെന്നും എല്ലാം ഇവര്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നുമുള്ള ഒരു ചിന്താഗതിക്കാരായിരിക്കും സ്വാര്‍ത്ഥന്‍ ആയിട്ടുള്ള വ്യക്തികള്‍. ഇത്തരക്കാര്‍ക്ക് രണ്ടു മുഖങ്ങള്‍ ആയിരിക്കും ഉണ്ടാവുക അതുകൊണ്ടുതന്നെ ഇവരെ പെട്ടെന്ന് തിരിച്ചറിയാന്‍ പ്രയാസമായിരിക്കും. അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ ഉണ്ടാവുന്ന ആളെ ആയിരിക്കില്ല ആവശ്യങ്ങള്‍ നേടി കഴിഞ്ഞശേഷം നമുക്ക് കാണാനാവുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍