ആപ്പിള്‍ കേടുകൂടാതെ ഇരിക്കുന്നതിനായി കീടനാശിനികളും വാക്‌സും ഉപയോഗിക്കാറുണ്ട്; ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 25 ജൂലൈ 2024 (15:21 IST)
പലരീതിയിലാണ് ആപ്പിള്‍ ആളുകള്‍ കഴിക്കുന്നത്. ചിലര്‍ തൊലികളഞ്ഞ് ചെറുതായി അരിഞ്ഞാണ് കഴിക്കുന്നത്. നന്നായി കഴുകിയ തൊലി കളയാത്ത ആപ്പിളാണ് കൂടുതല്‍ നല്ലതെന്നാണ് പൊതുവേ പറയുന്നത്. ആപ്പിളിന്റെ തൊലിക്ക് താഴെയാണ് വിറ്റാമിന്‍ സി കാണുന്നത്. തൊലി ചെത്തി കളയുന്നതിലൂടെ അതിന്റെ ഗുണങ്ങളും നഷ്ടപ്പെടാം. തൊലിയില്‍ നിരവധി ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ക്രോണിക് രോഗങ്ങളും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കും. 
 
എങ്കിലും മാര്‍ക്കറ്റുകളില്‍ ആപ്പിള്‍ കേടുകൂടാതെ ഇരിക്കുന്നതിനായി കീടനാശിനികളും വാക്‌സും ഉപയോഗിക്കാറുണ്ട്. അതിനാല്‍ തന്നെയാണ് തൊലിയോടെ കഴിക്കാന്‍ ആളുകള്‍ മടിക്കുന്നത്. മറ്റുരാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്നതുകൊണ്ടുതന്നെ ഇവയുടെ സുരക്ഷിതം എത്രയുണ്ടെന്ന് അറിയാന്‍ മാര്‍ഗമില്ല. അതിനാല്‍ തൊലി കളഞ്ഞ് കഴിക്കുന്നതാണ് നല്ലത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article