ദിവസം ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാന്‍ പറ്റുമോ!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 18 നവം‌ബര്‍ 2024 (16:44 IST)
പണ്ട് മുതലേ നമ്മള്‍ കേള്‍ക്കുന്നതാണ് ദിവസം ഒരു ആപ്പിള്‍ കഴിക്കൂ ഡോക്ടറിനെ അകറ്റി നിര്‍ത്തു എന്നത്. ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് ആരോഗ്യപരമായി ഒരുപാട് ഗുണങ്ങള്‍ പ്രധാനം ചെയ്യുന്നു. ഇത് വിവിധ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു. ദഹനം സുഗമമാക്കാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ മാറാനും ഒരു ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. ആപ്പിള്‍ കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലനമായി നിലനിര്‍ത്താന്‍ കഴിയുന്നു. അതോടൊപ്പം തന്നെ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ശരീരഭാരം ശരിയായി നിലനിര്‍ത്തുന്നതിനും ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. 
 
ആപ്പിള്‍ കഴിക്കുമ്പോള്‍ ദീര്‍ഘനേരം വയറു നിറഞ്ഞതായി തോന്നുകയും ഇത് ദഹനത്തെ പിന്തുണയ്ക്കുകയും വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ആപ്പിള്‍ കഴിക്കുന്നത് ഹൃദ്രോഗം, ശ്വാസകോശാര്‍ബുദം, ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസ്, ആസ്മ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article