ദാമ്പത്യ ജീവിതത്തില്‍ ഒരു ഭര്‍ത്താവ് ഭാര്യയോട് പറയാന്‍ പാടില്ലാത്ത 7 കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അതിലൊന്നാണ് ഒരിക്കലും നിങ്ങളുടെ ഭാര്യയുടെ ഫിസിക്കല്‍ അപ്പിയറന്‍സിനെ പറ്റി കളിയാക്കാതിരിക്കുക. ഇത്തരത്തില്‍ അവരുടെ നിറം, പൊക്കം, വണ്ണം എന്നിവയെപ്പറ്റി കളിയാക്കുന്നത് അവര്‍ക്ക് ഒരിക്കലും ഇഷ്ടപ്പെടില്ല. ഇത് അവര്‍ക്ക് അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതിനും നിങ്ങളില്‍ നിന്ന് അകലുന്നതിനും കാരണമാകും. എല്ലാവരും ചെയ്യുന്ന മറ്റൊരു തെറ്റാണ് ഭാര്യയെയും അമ്മയെയും തമ്മില്‍ താരതമ്യം ചെയ്യുന്നത്. പ്രധാനമായും പാചകത്തിന്റെ കാര്യത്തില്‍ നീ എന്റെ അമ്മയുടെ ഏഴയിലത്ത് പോലും വരില്ല എന്നുള്ള രീതിയില്‍ പല ഭര്‍ത്താക്കന്മാരും തങ്ങളുടെ ഭാര്യയെ അമ്മമാരുമായി താരതമ്യം ചെയ്യാറുണ്ട്.
ഞങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടി സ്‌നേഹത്തോടെ പാചകം ചെയ്യുന്ന ഭാര്യമാര്‍ക്ക് ഇത് ഒരിക്കലും സഹിക്കാനാവുന്നതായിരിക്കില്ല. മറ്റൊന്ന് ഭാര്യയോട് എപ്പോഴും മിണ്ടാതിരിക്കാന്‍ അല്ലെങ്കില്‍ നീ കാണിക്കുന്നത് പ്രഹസനമാണ് എന്നുള്ള രീതിയില്‍ സംസാരിക്കുന്നത് അവര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ല. അവരുടെ വേദനകളും വിഷമങ്ങളും നിങ്ങള്‍ മനസ്സിലാക്കുന്നില്ല എന്നാവും അവര്‍ കരുതുന്നത്. ഇത് വൈകാരികമായുള്ള അകല്‍ച്ചക്ക് കാരണമാകും. മറ്റൊന്ന് നീ എന്റെ വീടുമായി അഡ്ജസ്റ്റ് ചെയ്ത് പോണം എന്ന് പറയുന്നതാണ്. അങ്ങനെ ഭര്‍ത്താവിന്റെ വീടുമായി അഡ്ജസ്റ്റ് ചെയ്ത് പോകുന്ന ഭാര്യയാണെങ്കില്‍ കൂടി ഭര്‍ത്താവില്‍ നിന്നും ഇത്തരത്തില്‍ ഒന്ന് കേള്‍ക്കുന്നത് പല ഭാര്യമാര്‍ക്കും ഇഷ്ടപ്പെടാറില്ല. മറ്റൊന്ന് ഭാര്യയെയും ഭാര്യയുടെ വീട്ടുകാരെയും ഇന്‍സള്‍ട്ട് ചെയ്യുന്ന രീതിയില്‍ സംസാരിക്കുന്നതാണ്. അതോടൊപ്പം തന്നെ നീ നിന്റെ വീട്ടുകാരെ പോലെയാണ് നിന്റെ വീട്ടുകാരെ പോലെയാണ് നിന്റെ പ്രവര്‍ത്തികളും എന്ന രീതിയില്‍ സംസാരിക്കുന്നതും ഭാര്യ കരുതുന്നത് തന്റെ ഭര്‍ത്താവ് തന്റെ കുടുംബത്തെ അപമാനിക്കുന്നതായാണ്.