കറ്റാർവാഴക്കാകും നിങ്ങളുടെ കുടവയറ് കുറക്കാൻ

Webdunia
ശനി, 14 ഏപ്രില്‍ 2018 (16:46 IST)
അമിത വണ്ണം കുറക്കുന്നതിന് പല വഴികൾ തിരയുന്നവരാണ് നമ്മളിൽ പലരും. തടി കുറക്കാനായി  പെട്ടന്ന് ആഹാരത്തിന്റെ അളവു കുറച്ചും പട്ടിണികിടന്നുമെല്ലാമാണ് ചിലരുടെ പരീക്ഷങ്ങൾ. എന്നാൽ ഇവയെല്ലാം എത്രത്തോളം അപകടമാണ് ശരീരത്തിനുണ്ടാക്കുക എന്ന് പറയാനാകില്ല. പ്രകൃതിദത്തമായി അമിതവണ്ണവും കുടവയറും കുറക്കുന്നതിന്ന് ഉത്തമ മാർഗ്ഗം മുന്നിലുള്ളപ്പോഴെന്തിന് മറ്റു മാർഗ്ഗങ്ങൾ തേടിപ്പോകണം. 
 
കറ്റാർവാഴയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. നിരവധി ആയൂർവേദ ഗുണങ്ങളുള്ള കറ്റാർവാഴകൊണ്ട്. ഇത്തരത്തിൽ ഒരു പ്രയോചനം കൂടിയുണ്ട് ധാരാളം ജീവകങ്ങളും മിനറലുകളും കാർബോഹൈട്രേറ്റും അമിനോ ആസിഡും അടങ്ങിയിട്ടുള്ള കറ്റാർവാഴയുടെ നീര് മറ്റു പഴച്ചാറുകളിൽ ചേർത്ത് കഴിക്കുന്നത് അമിത വണ്ണം കുറക്കാൻ സഹായിക്കും 
 
കറ്റാർവാഴയുടെ നീര് ചെറുനാരങ്ങാ ജ്യൂസിൽ കൂട്ടി കഴിക്കുന്നതാണ് എറ്റവും ഉത്തമം. ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളുന്നതിന് ഇതു കുടിക്കുന്നതിലൂടെ സാധിക്കും. കറ്റാർവാഴ ജ്യൂസും തേനും ചേർത്തു കഴിക്കുന്നതും ഗുണം ചെയ്യും. കറ്റാർ വാഴയുടെടെ ജെല്ല് പഴങ്ങളും കരിക്കും ചേർത്ത് സൂപ്പക്കി കുടിക്കുന്നതും അമിതവണ്ണവും കുടവയറും കുറക്കാൻ ഉത്തമമാണ്.  

അനുബന്ധ വാര്‍ത്തകള്‍

Next Article