സൂര്യപ്രകാശം ഏല്‍ക്കൂ; സുഖമായി ഉറങ്ങൂ!

Webdunia
ബുധന്‍, 5 ജൂണ്‍ 2013 (20:20 IST)
PRO
PRO
ഓഫിസിനകത്ത് സൂര്യപ്രകാശമേറ്റ് ജോലി ചെയ്യുന്നവര്‍ക്ക് രാത്രിയില്‍ അതില്ലാത്തവരേക്കാള്‍ ഉറക്കം ലഭിക്കുമെന്ന് പഠനം. കൂടുതല്‍ കായിക പ്രവര്‍ത്തനത്തിനും ഉയര്‍ന്ന ജീവിതനിലവാരത്തിനും സൂര്യപ്രകാശം സഹായകമായിത്തീരും.

യു.എസിലെ ഒരു സംഘം ഗവേഷകരാണ് സൂര്യപ്രകാശാനുഭവത്തിന് ഓഫിസ് ജോലിക്കാരുടെ ഉറക്കം, കായികപ്രവര്‍ത്തനം, ജീവിതനിലവാരം എന്നിവയുമായുള്ള ബന്ധം പഠനത്തിലൂടെ കണ്ടത്തെിയത്.
ജാലകം ഇല്ലാത്ത ഓഫിസില്‍ ജോലി ചെയ്യുന്നവരുമായി താരതമ്യംചെയ്യുമ്പോള്‍ ജാലകം ഉള്ള ഓഫിസില്‍ ജോലിചെയ്യുന്നവര്‍ക്ക് 173 ശതമാനം അധികം സൂര്യപ്രകാശം അനുഭവിക്കാന്‍ കഴിയും.

ഇവര്‍ക്ക് രാത്രിയില്‍ ശരാശരി 46 മിനിറ്റ് അധികം ഉറക്കം ലഭിക്കുകയും ചെയ്യും. കായികക്ഷമതയിലും ജീവിതനിലവാരത്തിലും മികവ് പുലര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കും. ‘ഓഫിസ് ജോലിക്കാരെ സംബന്ധിച്ചിടത്തോളം സൂര്യപ്രകാശം നേരിട്ട് അനുഭവിക്കുന്നത് അസാധാരണമായ ഗുണഫലങ്ങള്‍ക്ക് കാരണമാകും’ പഠനസംഘത്തിലെ അംഗവും ഷികാഗോയിലെ നോര്‍ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകനുമായ ഐവി ച്യുങ് പറഞ്ഞു.