ശരീരഭാഗം കുറയ്ക്കാനായി ബോഡി ബില്‍ഡിംഗ് പില്‍സ് കഴിച്ചതിന്റെ ഫലമായി വിദേശ ഇന്ത്യക്കാരനായ 18കാരന്‍ മരണത്തിന് കീഴടങ്ങി. ഹൈദരാബാദില്‍ നിന്നുള്ള കോടീശ്വരന്റെ മകനാണ് യു കെയില്‍ മരണത്തിന് കീഴടങ്ങിയത്.
മരുന്ന് കഴിച്ചതിന്റെ ഫലമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍മാദ് അല്ലാദിന്‍ എന്ന യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. പക്ഷേ ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല. നിരവധി പേരുടെ മരണത്തിന് കാരണമായ ഡിഎന്‍പി(Dinitrophenol) അടങ്ങിയ മരുന്ന് ആണ് ഇയാള്‍ കഴിച്ചത് എന്നാണ് വിവരം. ‘മിസ്റ്റര്‍ മസില്‍’ എന്ന് വിളിപ്പേരുള്ള ഈ വിദ്യാര്‍ഥി തന്റെ മസിലുകളുടെ ചിത്രങ്ങള്‍ ഈയിടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
യു കെയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഈ മാരക മരുന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട് എന്നാണ് വിവരം. 60 ഓളം മരണങ്ങളാണ് ഇത് മൂലം സംഭവിച്ചിരിക്കുന്നത്. ഇത് കഴിക്കരുതെന്ന് വിദ്യാര്‍ഥികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.