വയസ്സ് 4, ദിവസം 20 സിഗരറ്റ് വേണം!

Webdunia
ശനി, 24 മാര്‍ച്ച് 2012 (12:40 IST)
PRO
PRO
പുകയില ഉത്പന്നങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. നന്നെ ചെറുപ്പത്തില്‍ തന്നെ ലഹരിക്ക് കീഴ്പ്പെടുന്ന ഇവിടുത്തെ ആളുകളെക്കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

നാല് വയസ്സു മുതല്‍ പുകവലിച്ച് തുടങ്ങുന്ന കുട്ടികള്‍ ഇവിടെ നിരവധിയാണ്. മൂന്നില്‍ ഒരു വിഭാഗം കുട്ടികളും 10 വയസ്സിന് മുമ്പ് തന്നെ പുകവലിക്ക് അടിമകളായി മാറുന്നു. നാലാം വയസ്സില്‍ തന്നെ ദിവസം 20 സിഗരറ്റ് വരെ പുകച്ചുതീര്‍ക്കുന്ന വിരുതന്മാര്‍ ഇവിടെയുണ്ട്. കൌമാരപ്രായത്തില്‍ എത്തുമ്പോള്‍ തന്നെ ഇവര്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് അടിമകളാകുന്നു.

പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മൂലം ആറ് ദശലക്ഷം ആളുകളാ‍ണ് ഓരോ വര്‍ഷവും ലോകത്ത് മരണപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.