ഭക്ഷണം : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Webdunia
സമീകൃതാഹാരം ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പക്ഷെ, ഈ സമീകൃത ആഹാരത്തിന് ശാസ്ത്രജ്ഞന്മാരും ആരോഗ്യവിദഗ്ദ്ധരും കൊടുക്കുന്ന വിശദീകരണം പൂര്‍ണ്ണമാണോ. പോഷകങ്ങളും ജ-ീവകങ്ങളും ധാതുലവണങ്ങളുമൊക്കെ ശരിയായ അളവില്‍ ചേര്‍ന്നാല്‍ മാത്രം ഭക്ഷണം സമീകൃതമാകില്ല. നല്ല ഭക്ഷണമെന്നു പറയണമെങ്കില്‍ വേറെ പല ഗുണങ്ങളുമുണ്ടാകണം.

നല്ല ഭക്ഷണത്തില്‍ നിര്‍ബന്ധമായും പഴങ്ങളും പച്ചക്കറികളും അണ്ടിവര്‍ഗ്ഗങ്ങളും മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങളും ഉള്‍പ്പെട്ടിരിക്കണം. പാകം ചെയ്ത ഭക്ഷണ വസ്തുക്കള്‍ മൂന്നു മണിക്കൂറിനുള്ളില്‍ കഴിക്കണം. ഒരുമിച്ച് പാകം ചെയ്ത് ശീതീകരിച്ച് സൂക്ഷിക്കുകയും പിന്നീട് ചൂടാക്കി കഴിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്.

പഴങ്ങളുടെയും പച്ചക്കറികളുടെയും ഭക്ഷ്യ യോഗ്യമായ തൊലി നഷ്ടപ്പെടുന്നത്, ധാന്യങ്ങളുടെ തവിടു കളയുന്നതും അവയുടെ ഗുണം കുറയ്ക്കും. കഴിയുന്നതും അങ്ങനെ സംഭവിക്കാതിരിക്കാന്‍ നോക്കണം.

ബേക്കറിയില്‍ നിന്നും വാങ്ങിക്കുന്ന വസ്തുക്കള്‍, റവ, മൈദ, ഡാല്‍ഡ തുടങ്ങിയവയെല്ലാം ഗുണങ്ങള്‍ നഷ്ടപ്പെട്ട പദാര്‍ത്ഥങ്ങളാണ്. അതുകൊണ്ട് ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കണം.

നമ്മുടെ ദഹന വ്യവസ്ഥയ്ക്ക് അനുയോജ-്യമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അമ്ലസ്വഭാവം കുറഞ്ഞ ഭക്ഷണങ്ങളാണ് നല്ലത്. മംസാഹാരങ്ങളും മുട്ടയുമൊക്കെ അമ്ല സ്വഭാവമുള്ള ഭക്ഷണങ്ങളാണ്.

തവിടു കളയാത്ത ഉണക്കലരി, പച്ചരി, തവിടുകളയാത്ത ഗോതമ്പ് പൊടി, വെളിച്ചെണ്ണ, ശര്‍ക്കര, തേങ്ങ എന്നിവ അരോഗ്യപരമായ നല്ല ഭക്ഷണ പദാര്‍ത്ഥങ്ങളാണ്. മേല്‍പ്പറഞ്ഞ ഗുണങ്ങളുള്ള ഭക്ഷണ പദര്‍ത്ഥങ്ങളില്‍ ആവശ്യമായ എല്ലാ പോഷണങ്ങളും അടങ്ങിയിരിക്കും. അതുകൊണ്ട് പോഷക സമൃദ്ധിയുള്ള ആഹാരം വേറെ തേടേണ്ടതില്ല.

കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഇടവേളകളില്‍ പഴവര്‍ഗ്ഗങ്ങള്‍ കൊടുക്കുന്നതാണ് നല്ലത്. മിഠായി, ചോക്ളേറ്റ്, ആരോഗ്യപാനീയങ്ങള്‍, ബേബി ഫുഡ്, ഐസ് ക്രീം തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കണം.