ടാല്‍ക്കം പൌഡര്‍ സ്ത്രീകളിലെ ക്യാന്‍സര്‍ സാധ്യത കൂട്ടും

Webdunia
വ്യാഴം, 20 ജൂണ്‍ 2013 (15:22 IST)
PRO
PRO
എപ്പോഴും ഫ്രഷ് ആയി ഇരിക്കാന്‍ ടാല്‍ക്കം പൌഡര്‍ ദേഹം മുഴുവന്‍ വാരിപ്പൂശുന്നവര്‍ നിരവധിയാണ്. വ്യക്തിശുചിത്വം പാലിക്കാന്‍ ടാല്‍ക്കം പൌഡര്‍ സ്ത്രീകളും ധാരാളമായി ഉപയോഗിക്കുന്നു. എന്നാല്‍ സ്ത്രീകളിലെ ടാല്‍ക്കം പൌഡറിന്റെ അമിത ഉപയോഗം അണ്ഡാശയ ക്യാന്‍സറിന് കാരണമാകും എന്ന് പഠനം പറയുന്നു.

ലൈംഗികാവയവങ്ങളില്‍ ടാല്‍ക്കം പൌഡര്‍ ഉപയോഗിക്കുന്നതാണ് ക്യാന്‍സറിലേക്ക് നയിക്കുന്നത്. എന്നാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ടാല്‍ക്കം പൌഡര്‍ ഉപയോഗിക്കുന്നത് ക്യാന്‍സറിലേക്ക് നയിക്കാന്‍ സാധ്യത വിരളമാണ്.

ടാല്‍ക്കം പൌഡര്‍ പതിവായി ഉപയോഗിക്കുന്നവരാണ് 40 ശതമാനം സ്ത്രീകളും. ഇത് അണ്ഡാശയ ക്യാന്‍സറിനുള്ള സാധ്യത 24 ശതമാനം കൂട്ടുന്നു എന്ന് ക്യാന്‍സര്‍ പ്രിവന്‍ഷന്‍ റിസേര്‍ച്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.