കുടികഴിഞ്ഞ് കുപ്പിയും തിന്നാം!

Webdunia
ശനി, 25 ഫെബ്രുവരി 2012 (02:56 IST)
ശീതളപാനീയത്തിന്റെ കുപ്പികള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നം ചെറുതൊന്നുമല്ല. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് ബ്രിട്ടനിലെ ഒരു സംഘം ശാസ്ത്രഞ്ജരുടെ ശ്രമം. ഭക്ഷിക്കാന്‍ കഴിയുന്ന കുപ്പികള്‍ വികസിപ്പിക്കാനാണ് ബ്രിട്ടനിലെ ഹാര്‍ഡ്‌വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരുടെ ശ്രമം. ഇത്തരത്തിലുള്ള കുപ്പി ഉടന്‍ വിപണിയില്‍ എത്തും.

ഭക്‍ഷ്യ പദാര്‍ഥങ്ങളും അപകടകാരിയല്ലാത്ത പ്ലാസ്റ്റികും ചേര്‍ന്ന വിക്കിസെല്ലുകള്‍ ഉപയോഗിച്ചാണ് ഇത്തരം കുപ്പികള്‍ നിര്‍മിക്കുന്നതെന്ന് ഹാര്‍വാഡിലെ ബയോമെഡിക്കല്‍ എന്‍ജിനീയര്‍ ഡേവിഡ് എഡ്വേര്‍ഡ്സ് വിശദീകരിച്ചു.