ഇന്നും എന്നും ആദ്യത്തെ അനുഭവം..

Webdunia
ചൊവ്വ, 24 മാര്‍ച്ച് 2009 (20:31 IST)
IFM
ഇണചേരലിന്‍റെ മൂഡും സന്താനോല്‍പ്പാദന ശേഷിയും തമ്മില്‍ ബന്ധിപ്പിക്കാമോ? ഇവരണ്ടും തമ്മില്‍ കാര്യമായ ബന്ധം ഇല്ല എന്ന് കരുതിയാല്‍ തെറ്റി. പങ്കാളിയുമായുള്ള ബന്ധം ആസ്വാദ്യകരമാണ് എങ്കില്‍ സന്താനോത്പാദന സാധ്യത ഇരട്ടിയാവുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ആദ്യ കാഴ്ചയിലേത് പോലെ ആവേശമുള്‍ക്കൊണ്ട് ആസ്വാദ്യകരമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ഗര്‍ഭധാരണത്തെ സഹായിക്കുമെന്ന് ഷെഫീല്‍ഡ് സര്‍വകലാശാലയിലെ ഡോ.അലന്‍ പേസിയാണ് തന്‍റെ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. അതായത്, ബന്ധപ്പെടുന്ന അവസരത്തില്‍ പങ്കാളികള്‍ക്ക് തൃപ്തി നേടാനായാല്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യതയെ അത് ഇരട്ടിപ്പിക്കുന്നു.

രതിമൂര്‍ച്ഛ അനുഭപ്പെടുമ്പോള്‍ സ്ത്രീകളിലുണ്ടാവുന്ന പേശീ സങ്കോച-വികാസങ്ങള്‍ കൂടുതല്‍ ബീജങ്ങളെ ഉള്‍ക്കൊള്ളാന്‍ സഹായിക്കുമെന്നും പഠനത്തില്‍ വിശദീകരിക്കുന്നു.

ലൈംഗിക ബന്ധം ബോറാവുന്നു എന്ന പരാതിയും കുട്ടികള്‍ വേണമെന്ന ആഗ്രഹവും യോജിക്കില്ല എന്നും പേസി പറയുന്നു. പകരം, വന്യമായ ആവേശത്തോടെ ബന്ധപ്പെട്ടാല്‍ പ്രയോജനം സിദ്ധിക്കുമെന്നും ‘ഗാര്‍ഡിയന്‍’ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

സാധാരണയായി, ലൈംഗിക ബന്ധം നടക്കുന്ന അവസരത്തില്‍ ശരാശരി 250 ദശലക്ഷം ബീജങ്ങളാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍, ആസ്വാദ്യകരമായ ഒരു ബന്ധപ്പെടലില്‍ ആവട്ടെ ബീജങ്ങളുടെ എണ്ണം 50 ശതമാനത്തോളം വര്‍ദ്ധിക്കുന്നു എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ബന്ധപ്പെടുന്ന സമയം അഞ്ച് മിനിറ്റ് ദീര്‍ഘിപ്പിക്കാന്‍ സാധിച്ചാല്‍, കൂടുതലായി 25 ദശലക്ഷം ബീജങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുമത്രേ. മാത്രല്ല, ഈ ബീജങ്ങള്‍ക്ക് ഊര്‍ജ്ജസ്വലത വര്‍ദ്ധിക്കുമെന്നും അതിനാല്‍, അണ്ഡ-ബീജ സംയോജനത്തിന് സാധ്യത അനേക മടങ്ങ് വര്‍ദ്ധിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

അതിനാല്‍, ആദ്യം കാണുന്ന പോലെയാവട്ടെ എന്നും....എന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്.