ബ്രസ്റ്റ് ക്യാന്‍സറിനെ പ്രതിരോധിക്കാം, ഈ ഭക്ഷണം ശീലമാക്കിയാല്‍ !

Webdunia
ചൊവ്വ, 4 ജൂലൈ 2017 (17:20 IST)
സ്ത്രീകളില്‍ ഏറ്റവുമധികം ബാധിക്കുന്ന ക്യാന്‍സറാണ് ബ്രസ്റ്റ് ക്യാന്‍സര്‍. സ്തനങ്ങളില്‍ ഉണ്ടാകുന്ന അപകടകരമായ കോശവളര്‍ച്ചയാണ് ഇതിന് കാരണം. എന്നാല്‍ ഇത്തരം കോശവളര്‍ച്ച സ്വയം പരിശോധനകളിലൂടെ കണ്ടെത്താനാവുന്നതാണ്. 
 
സ്തനങ്ങളില്‍ കാണുന്ന മുഴകളും തടിപ്പും വീക്കവും ക്യാന്‍സറിന്റെ ലക്ഷണമാണെന്നാണ്  പലരും കരുതുന്നത്. എന്നാല്‍ ഇത്തരം മുഴകള്‍ ക്യാന്‍സറിന്റെ ലക്ഷണമാകണമെന്നില്ല. ചില ഭക്ഷണം കഴിച്ചാല്‍  ബ്രസ്റ്റ് ക്യാന്‍സറിനെ ഇല്ലാതാക്കാമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം
 
പച്ചക്കറിയിലും പഴങ്ങളിലും അടങ്ങിയിരിക്കുന്ന ഫൈബര്‍ ബ്രെസ്റ്റ് ക്യാൻസർ വരുത്തുന്ന അപകടകരമായ കോശവളര്‍ച്ചയെ ഇല്ലാതാ‍ക്കുന്നു. എന്നാല്‍ ഇവ കഴിക്കുമ്പോള്‍ രണ്ട് കാര്യം ശ്രദ്ധിക്കണം. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക. കാരണം ഇങ്ങനെ കഴിക്കുന്ന ഭക്ഷണത്തില്‍ ക്യാന്‍സറിനോട് പൊരുതുന്ന ഘടകങ്ങള്‍ കൂറവായിയിരിക്കും.അതുപോലെ പച്ചക്കറികള്‍ മൈക്രോവേവ് ചെയ്യുമ്പോള്‍ അതിലെ ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ഘടകങ്ങള്‍ നശിപ്പിക്കപ്പെടുന്നു.
 
ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഒന്നാണ് മധുരകിഴങ്ങ്. മധുരകിഴങ്ങില്‍ വിറ്റാമിന്‍ സിയും ഇ യും ധാരാളമുണ്ട്. ഇത്  ബ്രെസ്റ്റ് ക്യാൻസർ തടയാന്‍ സഹായിക്കുന്നു. ബ്രൊക്കോളി കാന്‍സറിനെ പ്രതിരോധിക്കാന്‍ പറ്റിയ ഒന്നാണ്. ഇത് ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കാത്സ്യത്തിന്റെ കലവറയാണ് തൈര്. ഇത് ക്യാന്‍സറിനെ ഇല്ലാതാക്കും. പാലും പാലുല്‍പ്പന്നങ്ങളും  ബ്രെസ്റ്റ്  ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നുണ്ട്. ക്യാന്‍സറിനെ പ്രധിരോധിക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് മഞ്ഞള്‍. ഇത് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നു. 
Next Article