തേങ്ങ കേടാകാതിരിക്കാൻ എന്തൊക്കെ വഴികളുണ്ട്

നിഹാരിക കെ എസ്

ബുധന്‍, 23 ഒക്‌ടോബര്‍ 2024 (12:30 IST)
തേങ്ങക്ക് വില കൂടിയ കാലമാണ്. മലയാളികള്‍ക്ക് പ്രിയങ്കരമാണ് തേങ്ങ ഉപയോഗിച്ചുള്ള വിഭവങ്ങള്‍. ഇത് പലഹാരങ്ങളായാലും കറികളായാലും തന്നെ ഏറെ രുചികരവുമാണ്. നാളികേരം കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കുമോയെന്നാണ് പലര്‍ക്കും സംശയം. കാരണം തേങ്ങയില്‍ വെളിച്ചെണ്ണ അടങ്ങിയിട്ടുണ്ട്. ഇത് സത്യമല്ലെന്ന് അടുത്തിടെ റിപ്പോർട്ട് വന്നിരുന്നു. നാളികേരം മുറിച്ച് വെച്ചാൽ അത് പെട്ടന്ന് കേടാകും. തണുപ്പുള്ള അന്തരീക്ഷമാണെങ്കിൽ രണ്ട് ദിവസം നിന്നേക്കും. അന്തരീക്ഷത്തിൽ ചൂടാണെങ്കിൽ തേങ്ങ പെട്ടന്ന് തന്നെ കേടാകും. പ്രത്യേകിച്ച് പൊട്ടിച്ച തേങ്ങ ആണെങ്കിൽ. തേങ്ങ കേടാകാതിരിക്കാൻ, ആവശ്യത്തിന് ഉപയോഗിക്കാൻ ചില വഴികളുണ്ട്. 
 
* തേങ്ങ മുറിയില്‍ അല്‍പം വിനാഗിരിയോ, ഉപ്പോ പുരട്ടി വെയ്ക്കുന്നത് തേങ്ങ കേടാവാതിരിക്കാന്‍ സഹായിക്കുന്നു.
 
* ഉപയോഗിച്ചതിന് ശേഷം തണുത്ത വെള്ളത്തില്‍ ഇട്ടുവെയ്ക്കുന്നത് നല്ലതാണ്. 
 
* പൊട്ടിച്ച തേങ്ങ ചിരട്ടയോടെ ഉപ്പ് വെള്ളത്തില്‍ കമിഴ്ത്തി വെയ്ച്ചാല്‍ മതി.
 
* തേങ്ങ പൊട്ടിച്ചാല്‍ ആദ്യം ഉപയോഗിക്കേണ്ടത് കണ്ണുള്ള ഭാഗമാണ്. ഈ ഭാഗമാണ് പെട്ടന്ന ചീത്തയാവാന്‍ സാധ്യത. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍