ആ ഒരു കുറവാണോ നിങ്ങളെ മാനസികമായി തളര്‍ത്തിയത് ? എന്നാല്‍ ആ പേടി ഇനി വേണ്ട !

Webdunia
ശനി, 8 ഏപ്രില്‍ 2017 (17:37 IST)
നിങ്ങളുടെ വയസ്സിനേയും ജീവിതരീതികളേയും ഭക്ഷണശീലങ്ങളെയുമെല്ലാം ആശ്രയിച്ചാണ് നിങ്ങളുടെ ശരീരത്തില്‍ ശുക്ലം ഉത്പാദിപ്പിക്കപ്പെടുന്നത്. ശുക്ലത്തിന്റെ സാധാരണ രീതിയിലുള്ള അളവ് ഏകദേശം 0.8 മില്ലിമീറ്റര്‍ തൊട്ട് 7.2 മില്ലിമീറ്റര്‍ വരെയാണ്. 30-35 വയസ്സ് വരെയുള്ള പുരുഷന്മാരില്‍ ഇതിന്റെ അളവ് അതിന്റെ പാരമ്യത്തിലായിരിക്കും. എന്നാല്‍ 55 വയസ്സ് കഴിഞ്ഞാല്‍ ഈ അളവ് കുറയുവാനും തുടങ്ങും.
 
ശുക്ലസ്ഖലനമുണ്ടായതിന് ശേഷം നമ്മുടെ ശരീരത്തില്‍ വീണ്ടും ശുക്ലം ഉത്പാദിപ്പിക്കപ്പെടാന്‍ ഏകദേശം ഒരു ദിവസമെങ്കിലും സമയമെടുക്കും. നിങ്ങള്‍ ദിവസത്തില്‍ പലതവണ സ്വയംഭോഗം ചെയ്യുകയോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന വ്യക്തിയാണെങ്കില്‍ നിങ്ങളുടെ ശരീരത്തിന് ശുക്ലം വീണ്ടും പൂര്‍ണ്ണമായി ഉത്പാദിപ്പിക്കുവാനുള്ള സമയം വേണ്ടത്ര ലഭിക്കുകയില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. 
 
ബീജത്തിന്റെ അളവ് കുറയാന്‍ കാരണമാകുന്ന ഒന്നാണ് ചൂട്. അതിനാല്‍ തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ശുക്ലത്തിന്റെ അളവ് നല്ല രീതിയില്‍ നിലനിര്‍ത്തുവാന്‍ സഹായകമാകും. കൂടാതെ, ഇറുകി കിടക്കാത്ത പാന്റ്സ്, അടിവസ്ത്രമായി ബോക്സര്‍, എന്നിങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും വളരെ നാല്ലതാണ്. ശുക്ലത്തിന്റെ 90 ശതമാനവും വെള്ളമാണ്. അതിനാല്‍ ശരീരത്തിലെ വെള്ളത്തിന്റെ അംശം കുറയുന്നതും ഇതിന് കാരണമാകും.
 
വ്യായാമം ചെയ്യുന്നതും ശുക്ലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്. വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ പ്രത്യുത്പാദനശേഷി കൂട്ടാനും സഹായിക്കുന്നു. ചില തരം രാസപദാര്‍ത്ഥങ്ങളുമായിട്ടുള്ള നിരന്തര സമ്പര്‍ക്കം മൂലമുണ്ടാകുന്ന അനുവികിരണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ ബീജത്തിന്‍റെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. മാനസിക പിരിമുറുക്കവും ഒരു പരിധിവരെ ഈ അവസ്ഥയ്ക്ക് കാരണമാകും.
 
സൈക്ലിംഗ് പോലുള്ള കാര്യങ്ങളും നിങ്ങളുടെ ബീജത്തിന്റെ അളവിനെ ബാധിച്ചേക്കാമെന്നാണ് പറയപ്പെടുന്നത്. വൈറ്റമിന്‍ സി, ആന്‍റിഓക്സിഡന്റ്സ്, സിങ്ക് എന്നിവയെല്ലാമുള്ള ഭക്ഷണം ശീലമാക്കുന്നതും അമിനോ ആസിഡ്, ഫോളിക് ആസിഡ്, കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവയും ഈ പ്രശ്നം പരിഹരിക്കാന്‍ ഉത്തമമാണ്. ഏത്തപ്പഴം, വെളുത്തുള്ളി, ശതാവരിക്കിഴങ്ങ്, വാള്‍നട്ട്, മത്തങ്ങ എന്നിവയെല്ലാം നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
Next Article